കൽപറ്റ: ബ്രഹ്മഗിരിയുടെ പ്രവർത്തനങ്ങൾക്ക് ദീർഘകാലം നേതൃത്വം നൽകിയ എം വേലായുധന്റെ സ്മരണക്കായി പുസ്തകശാല തുടങ്ങുന്നു. 28ന് രാവിലെ 11ന് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എആർ സിന്ധുവാണ് പുസ്തകശാലയുടെ ഉൽഘാടനം നിർവഹിക്കുന്നത്.
ബ്രഹ്മഗിരി വർക്കേഴ്സ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലബാർ മീറ്റിലാണ് പുസ്തകശാല തുടങ്ങുന്നത്. ഇതിന് മുന്നോടിയായി വിവിധ ഇടങ്ങളിൽ നിന്ന് പുസ്തക ശേഖരണം ആരംഭിച്ചിരുന്നു. കോട്ടയം അഭയൻ സ്മാരക കേന്ദ്രം ആയിരം പുസ്തകങ്ങൾ ഇവിടേക്ക് നൽകും.
നെൻമേനി പഞ്ചായത്ത് പ്രസിഡണ്ട് ഷീല പുഞ്ചവയൽ അംഗത്വ വിതരണം നടത്തും. എം വേലായുധന്റെ ഫോട്ടോ ചെയർമാൻ പി കൃഷ്ണപ്രസാദ് അനാഛാദനം ചെയ്യും. പുസ്തക വിതരണം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പികെ സുധീർ ഉൽഘാടനം ചെയ്യും.
Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഒരാൾ കൂടി പിടിയിൽ