വയനാട്: തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. വയനാട് തിരുനെല്ലിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കാറിന് മുന്നിലേക്ക് രണ്ടുതവണ കുതിച്ചെത്തിയ കാട്ടാന അക്രമിക്കാതെ പിൻവാങ്ങിയത് കൊണ്ടാണ് രക്ഷപ്പെട്ടത്. വന്യമൃഗ രൂക്ഷമായ തിരുനെല്ലിയിലാണ് സംഭവം.
നാഗമലയിൽ നിന്ന് ആർക്കൊല്ലിയിലേക്കുള്ള യാത്രക്കിടെ ജനവാസ മേഖലയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. അപ്പപ്പാറ സ്വദേശി സുധീഷും അയൽക്കാരായ സ്‌ത്രീകളും കുട്ടികളുമാണ് രക്ഷപ്പെട്ടത്. ഇവരുടെ അവസരോചിത ഇടപെടലും അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തി. രണ്ടു തവണയാണ് ആന ആക്രമിക്കാൻ എത്തിയത്. നിലവിളിക്കാതെയും ആനയെ പ്രകോപിപ്പിക്കാതെയും സംയമനം പാലിച്ചതോടെയാണ് ആന പിൻമാറിയത്.
Most Read: ജൻമനാട്ടിലെ ചടങ്ങിനിടെ നിതീഷ് കുമാറിന് നേരെ ആക്രമണം