പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു നേരെ ആക്രമണം. അദ്ദേഹത്തിന്റെ ജൻമനാടായ ഭക്‌തിയാർപൂരിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ഒരാൾ നിതീഷ് കുമാറിനു നേരെ ആക്രമണം നടത്തിയത്. സിസിടിവി ക്യാമറയിൽ പതിഞ്ഞ ഇയാളെ അറസ്‌റ്റ് ചെയ്‌തതായും ഇപ്പോൾ പോലീസ് കസ്‌റ്റഡിയിലാണെന്നും വൃത്തങ്ങൾ അറിയിച്ചു.
ഒരു പ്രാദേശിക ആശുപത്രി സമുച്ചയത്തിൽ സംസ്‌ഥാനത്തെ സ്വാതന്ത്ര്യ സമര സേനാനി ശിൽഭദ്ര യാജിയുടെ പ്രതിമയിൽ മുഖ്യമന്ത്രി ആദരാഞ്‌ജലി അർപ്പിക്കാൻ പോകുന്നതിനിടെയാണ് ആക്രമണം നടക്കുന്നതെന്ന് സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യക്‌തമാക്കുന്നു.
പിന്നിലൂടെ വന്ന ഇയാൾ ഡയസിന് മുകളിലേക്ക് ഓടിക്കയറി നിതീഷ് കുമാറിന്റെ പുറത്ത് അടിക്കുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്‌ഥർ ഇയാളെ പിടികൂടി ഡയസിൽനിന്നും ഇറക്കുന്നതും വീഡിയോയിൽ കാണാം.
Most Read: പഞ്ചനക്ഷത്ര ഹോട്ടലിലെ രാജകീയ ജീവിതം; ലിലിബെറ്റ് ഒരു വിവിഐപി തന്നെ