കൊല്ലം: കടയ്‌ക്കലില്‍ 13 വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദനം. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പിതാവിനെ അറസ്‌റ്റ് ചെയ്‌തു. കുട്ടിയെ കടയ്‌ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിൽസ നല്‍കി.
മാതാവിന്റെ ആദ്യ വിവാഹത്തിലുള്ള കുട്ടിയെ കാണാന്‍ പോയതിന്റെ പേരിലായിരുന്നു മര്‍ദനം. അമ്മയും മറ്റു ബന്ധുക്കളും മര്‍ദിക്കരുത് എന്ന് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ ഇതൊന്നും വകവെയ്‌ക്കാതെ പിതാവ് നാസറുദ്ദീന്‍ കുട്ടിയുടെ മുഖത്തും വയറ്റിലും മര്‍ദിക്കുകയായിരുന്നു.
കുട്ടിയുടെ മാതാവ് മര്‍ദന വിവരം കടയ്‌ക്കല്‍ സിഐയെ വിളിച്ചറിയിച്ചു. പിന്നാലെ ഇയാളെ അറസ്‌റ്റ് ചെയ്‌തു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്‌റ്റിസ് ആക്‌ട് പ്രകാരമാണ് പോലീസ് കേസെടുത്തത്.
Also Read: മലയാള സിനിമയിലെ മുൻനിര സംവിധാന സഹായി പികെ ജയകുമാർ അന്തരിച്ചു







































