മലയാള സിനിമയിലെ മുൻനിര സംവിധാന സഹായി പികെ ജയകുമാർ അന്തരിച്ചു

By Staff Reporter, Malabar News
pk-jayakumar
പികെ ജയകുമാർ
Ajwa Travels

കൊച്ചി: മലയാള സിനിമയിലെ മുൻനിര സംവിധാന സഹായി ആയിരുന്ന പികെ ജയകുമാർ (38) അന്തരിച്ചു. ഹൃദയ സ്‌തംഭനമായിരുന്നു മരണകാരണം. പരേതനായ കൃഷ്‌ണൻകുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്. ബി ഉണ്ണികൃഷ്‌ണൻ, അനിൽ സി മേനോൻ, സുനിൽ കാര്യാട്ടുകര, ജിബു ജേക്കബ്, രോഹിത് വിഎസ് തുടങ്ങി ഒട്ടേറെ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്‌ത ആറാട്ടാണ് അവസാനം പ്രവർത്തിച്ച സിനിമ. നിയമ ബിരുദധാരിയായ ജയകുമാർ ഫെഫ്‌ക ഡയറക്‌ടേഴ്‌സ് യൂണിയൻ ഭരണസമിതി അംഗമായിരുന്നു. സിനിമാ താരങ്ങളായ ബിജു മേനോൻ, അജു വർഗീസ് തുടങ്ങിയവരും, ഫെഫ്‌ക ഡയറക്‌ടേഴ്‌സ് യൂണിയനും ജയകുമാറിന് ആദരാഞ്‌ജലികൾ അർപ്പിച്ചു.

Read Also: 3 ജില്ലകളിൽ കൂടി ഓറഞ്ച് അലര്‍ട്; മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE