കാറില്‍ ചാരി നിന്നതിന് കുട്ടിയെ ആക്രമിച്ച ഷിഹാദ് അറസ്‌റ്റിൽ; വധശ്രമത്തിന് കേസെടുത്തു

സംഭവത്തിൽ, ദേശീയ ബാലാവകാശ കമ്മീഷൻ കളക്‌ടർക്കും ജില്ലാ പൊലീസ് മേധാവിക്കും നോട്ടീസയച്ചു. കുട്ടിയെ മർദ്ദിച്ചയാൾക്കെതിരെ കുറ്റപത്രം രജിസ്‌റ്റർ ചെയ്യണെമെന്നും ശിശുക്ഷേമ സമിതി മുൻപാകെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

By Central Desk, Malabar News
Shihad arrested for assaulting child for leaning on car
സിസിടിവിയിൽ നിന്നുള്ള ഇമേജ്
Ajwa Travels

തലശേരി: കാറിൽ ചാരി നിന്ന ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്. പൊന്ന്യംപാലം സ്വദേശി മൻസാർ ഹൗസിൽ മുഹമ്മദ്‌ ഷിഹാദിനെതിരെയാണ് പോലീസ് കേസ് എടുത്തത്. ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.

കുടുംബാംഗങ്ങളുമൊത്ത് വസ്‌ത്രമെടുക്കാൻ എത്തിയ ഷിഹാദ് നിർത്തിയിട്ട കാറിൽ കുട്ടി ചാരി നിൽക്കുകയായിരുന്നു. ഇത് കണ്ട ഷിഹാദ് കാറിൽ നിന്നും ഇറങ്ങി കുട്ടിയുടെ നടുവിന് ചവിട്ടുകയും ക്രൂരമായി അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്‌തിരുന്നു. ഷൂസിട്ടകാല്‌ കൊണ്ട്‌ കാറുടമ കുട്ടിയെ ചവിട്ടുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു.

കുട്ടിയോട്‌ ക്രൂരത കാട്ടുന്നതും നാട്ടുകാർ ഇതിനെ ചൊദ്യംചെയ്യുന്നതും ദൃശ്യത്തിലുണ്ട്‌. രാജസ്‌ഥാൻ സ്വദേശികളായ മിട്ടുലാൽ–മധുര ദമ്പതികളുടെ മകൻ ഗണേഷിനെയാണ് ചവിട്ടിത്തെറിപ്പിച്ചത്. നടുവിന് പരിക്കേറ്റ കുട്ടിയെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം.

സംഭവസമയത്ത് അരിടെയെത്തിയ കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയൻ മുൻ ചെയർമാനും എസ്‌എഫ്‌ഐ നേതാവുമായിരുന്ന അഡ്വ എംകെ ഹസനാണ്‌ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്‌. തുടർന്ന് ദൃക്‌സാക്ഷിയായ ഈ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് ഷിഹാദിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും വിട്ടയക്കുകയായിരുന്നു.

Shihad arrested for assaulting child for leaning on car
അറസ്‌റ്റിലായ ഷിഹാദ്

പുതിയ ബസ് സ്‌റ്റാൻഡ്‌ മണവാട്ടി ജങ്‌ഷനിൽ വ്യാഴം രാത്രി 8 മണിയോടെയാണ്‌ ക്രൂരകൃത്യം. ബലൂൺ വിൽപ്പനക്ക് എത്തിയതാണ് ഗണേഷിന്റെ കുടുംബം. വിഷയത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ്‌, ബാലാവകാശ കമ്മിഷൻ ചെയർമാൻ അഡ്വ മനോജ് കുമാർ എന്നിവർ പൊലീസിനോട്‌ റിപ്പോർട്ട്‌ തേടിയിട്ടുണ്ട്.

Most Read: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ‘കോടതി വിളക്ക്’; പങ്കെടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE