ആലപ്പുഴയിൽ 14-കാരന് സ്‌റ്റേഷനിൽ ക്രൂരമർദ്ദനം; മുതുകിൽ ചവിട്ടി, ലാത്തികൊണ്ട് അടിച്ചു

By Trainee Reporter, Malabar News
14-year-old brutally beaten
Representational Image
Ajwa Travels

ആലപ്പുഴ: ആലപ്പുഴയിൽ 14 വയസുകാരനെ പോലീസ് സ്‌റ്റേഷനിൽ വിളിച്ചു വരുത്തി മർദ്ദിച്ചതായി പരാതി. ആലപ്പുഴ മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷനിലാണ് സംഭവം. ഇതര സംസ്‌ഥാന തൊഴിലാളിയുടെ പത്താം ക്‌ളാസിൽ പഠിക്കുന്ന മകനെയാണ് പോലീസുകാർ അതിക്രൂരമായി മർദ്ദിച്ചത്.

കുട്ടിയുടെ മുട്ടുകാലിന് മുതുകിൽ ചവിട്ടുകയും ലാത്തികൊണ്ട് കൈയിൽ അടിക്കുകയും ചെയ്‌തിട്ടുണ്ട്‌. സ്‌റ്റേഷനിലെ ക്യാമറ ഇല്ലാത്ത സ്‌ഥലത്ത്‌ വെച്ചായിരുന്നു മർദ്ദനമെന്നാണ് പരാതി. കുട്ടിയെ ആറു മണിക്കൂർ പോലീസ് കസ്‌റ്റഡിയിൽ വെച്ചെന്നും മാതാപിതാക്കളെ കാണാൻ അനുവദിച്ചിരുന്നല്ലെന്നും പരാതിയുണ്ട്. പരിക്കേറ്റ കുട്ടി ചെട്ടികാട് ഗവ. ആശുപത്രിയിൽ ചികിൽസ തേടി.

കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടെന്ന് ചികിൽസിച്ച ഡോക്‌ടർ വ്യക്‌തമാക്കി. എന്നാൽ, പ്രായപൂർത്തിയാവാത്ത ആളാണെന്ന് അറിയില്ലെന്നായിരുന്നു പോലീസിന്റെ വിചിത്ര വാദം. പരാതിയിൽ അന്വേഷണം നടത്തുമെന്ന് ശിശുക്ഷേമ സമിതി അധ്യക്ഷ അറിയിച്ചു. കുട്ടി ഓടിച്ച ഇലക്‌ട്രിക്‌ സ്‌കൂട്ടർ ഒരു പെൺകുട്ടിയെ ഇടിച്ചതിനെ തുടർന്നാണ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്.

Most Read| ‘ഗാസയിൽ ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു’; ലോകാരോഗ്യ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE