തിരുവനന്തപുരം: ക്ഷീര വികസന വകുപ്പ് സംസ്ഥാനത്തെ ക്ഷീര സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഏകീകൃത സോഫ്‌ട് വെയർ സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനായി നാഷണല്‍ ഇൻഫർമാറ്റിക്‌സ് സെന്ററിനെ ചുമതലപ്പെടുത്തി.
പദ്ധതി സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചതായി മന്ത്രി കെ.രാജു അറിയിച്ചു. ക്ഷീര സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സുതാര്യത കൈവരിക്കാനും കര്‍ഷകന് ന്യായമായ വില നല്‍കുന്നു എന്ന് ഉറപ്പു വരുത്താനും സോഫ്‌ട് വെയർ നടപ്പിലാക്കുന്നതോടെ കഴിയും. സംഘങ്ങളില്‍ അക്കൗണ്ടിംഗ് സിസ്റ്റം നടപ്പിലാക്കുന്നതിനും, പാല്‍സംഭരണം, കാലിത്തീറ്റ വിതരണം തുടങ്ങിയവ രേഖപ്പെടുത്താനും സോഫ്‌ട് വെയർ കൊണ്ട് കഴിയും.
National News: വിവാദ പരാമര്‍ശം; ഗവാസ്‌കറിന് പിന്തുണ; അനുഷ്‌കക്ക് ഉപദേശവുമായി കീര്‍ത്തി ആസാദ്



































