വിവാദ പരാമര്‍ശം; ഗവാസ്‌കറിന് പിന്തുണ; അനുഷ്‌കക്ക് ഉപദേശവുമായി കീര്‍ത്തി ആസാദ്

By News Desk, Malabar News
kirti azad supports sunil gavaskar
Anushka, Gavaskar
Ajwa Travels

ന്യൂ ഡെല്‍ഹി: ഐ പി എല്‍ കമന്ററിക്കിടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറിന്റെ വിവാദ പരാമര്‍ശത്തിന് അനുഷ്‌ക ശര്‍മ അനാവശ്യ പ്രാധാന്യം നല്‍കുകയാണെന്ന് മുന്‍ ഇന്ത്യന്‍ താരം കീര്‍ത്തി ആസാദ്. ഗവാസ്‌കറിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ആസാദ് രംഗത്തെത്തിയത്. ഗവാസ്‌കര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമാണെന്നും അദ്ദേഹത്തിനെതിരെ ട്രോളുകള്‍ ഇറക്കുന്നത് നല്ലതിനല്ലെന്നും ആസാദ് ട്വിറ്ററില്‍ കുറിച്ചു.

അനുഷ്‌ക ശര്‍മ ഈ വിഷയത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണെന്നും ഫെമിനിസ്റ്റ് വിഷയമായോ വ്യക്തിപരമായ പ്രശ്നമായോ എടുക്കേണ്ട കാര്യമില്ലെന്നും ആസാദ് പറഞ്ഞു. വിരാട് കോഹ്ലി എല്ലാവരും ആരാധിക്കുന്ന ഒരു ക്രിക്കറ്റ് താരമാണ്, അതിനാല്‍ ശാന്തത കൈവിടാതെ ആസ്വദിക്കാന്‍ ആസാദ് നിര്‍ദേശിച്ചു. ‘സണ്ണി ഭായ്’ (സുനില്‍ ഗവാസ്‌കര്‍) ആരെയും മോശമായി ചിത്രീകരിക്കുന്ന വ്യക്തി അല്ല, അദ്ദേഹത്തിനൊപ്പം കളിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായി കാണുന്ന വ്യക്തിയാണ് താനെന്നും ആസാദ് പറഞ്ഞു.

കിങ്സ് ഇലവന്‍ പഞ്ചാബും വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള ഐപിഎല്‍ മത്സരത്തിനിടെ കോഹ്ലിയുടെ മോശം ഫോമിന്റെ പശ്ചാത്തലത്തില്‍ ‘ലോക് ഡൗണില്‍ അനുഷ്‌കയുടെ ബൗളിംഗ് മാത്രമേ കോഹ്ലി’ നേരിട്ടിട്ടുള്ളൂ എന്ന ഗവാസ്‌കറിന്റെ പരാമര്‍ശമാണ് വിവാദമായത്. അനുഷ്‌കയുടെയും വിരാടിന്റെയും ആരാധകര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. സ്ത്രീവിരുദ്ധമായി സംസാരിച്ച ഗാവസ്‌കറെ കമന്ററി പാനലില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം വ്യാപകമായി. ഇന്‍സ്റ്റഗ്രാമിലൂടെ അനുഷ്‌കയും പ്രതികരിച്ചിരുന്നു.

ലോക് ഡൗണ്‍ കാലത്ത് പരിശീലനം മുടങ്ങിയത് കളിക്കാരുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്ന വിലയിരുത്തലിന് ഇടയിലാണ് പരാമര്‍ശം നടത്തിയതെന്ന് ഗവാസ്‌കര്‍ പറഞ്ഞിരുന്നു. അത് പലരും തെറ്റിദ്ധരിക്കുകയും മോശം രീതിയില്‍ വ്യാഖ്യാനിക്കുകയും ചെയ്‌തതാണെന്നും ഗവാസ്‌കര്‍ വിശദീകരിച്ചു. ലോക് ഡൗണിനിടെ മുംബൈയിലെ ഫ്‌ലാറ്റില്‍ ക്രിക്കറ്റ് കളിക്കുന്ന അനുഷ്‌കയുടെയും വിരാടിന്റെയും വീഡിയോ വൈറല്‍ ആയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പരാമര്‍ശിച്ചതാണെന്നും അനുഷ്‌കയെ കുറ്റപ്പെടുത്തുകയോ സ്ത്രീ വിരുദ്ധമായി സംസാരിക്കുകയോ ചെയ്‌തിട്ടില്ലെന്ന് സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE