ഐസിസി ഏകദിന റാങ്കിംഗ്; രണ്ടാം സ്‌ഥാനം നിലനിർത്തി വിരാട് കോഹ്‌ലി

By Staff Reporter, Malabar News
virat-kohli
Ajwa Travels

ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ ബാറ്റ‍ര്‍മാരില്‍ ഇന്ത്യയുടെ വിരാട് കോഹ്‌ലി രണ്ടാം സ്‌ഥാനം നില‍നിർത്തി. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നേടിയ 116 റൺസോടെയാണ് കോഹ്‌ലി രണ്ടാം സ്‌ഥാനത്ത് തുടരുന്നത്. പാകിസ്‌ഥാൻ നായകൻ ബാബർ അസമാണ് ഒന്നാം സ്‌ഥാനത്ത്. ബാബറിന് 873ഉം കോഹ്‌ലിക്ക് 836ഉം പോയിന്റാണുളളത്. റോസ് ടെയ്‌ലർ മൂന്നും രോഹിത് ശർമ നാലും സ്‌ഥാനങ്ങളിലാണ്.

ക്വിന്റൺ ഡി കോക്ക്, ആരോൺ ഫിഞ്ച്, ജോണി ബെയ്ർസ്‌റ്റോ, ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ, വാൻഡർ ഡുസൻ എന്നിവരാണ് അ‍ഞ്ച് മുതൽ പത്തുവരെ സ്‌ഥാനങ്ങളിൽ. 2019ലെ ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഡികോക്ക് ആദ്യ അഞ്ചിലെത്തുന്നത്. ഇന്ത്യക്കെതിരെ കേപ്‌ടൗണില്‍ നേടിയ 124 അടക്കം പരമ്പരയില്‍ 229 റണ്‍സ് പേരിലാക്കിയതാണ് ഡികോക്കിന് തുണയായത്.

ബൗളർമാരിൽ ഏഴാം സ്‌ഥാനത്തുള്ള പേസര്‍ ജസ്‌പ്രീത് ബുമ്ര മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരം. ന്യൂസിലന്‍ഡിന്റെ ട്രെന്‍ഡ് ബോട്ടാണ് ഒന്നാം സ്‌ഥാനത്ത്. ഓസീസിന്റെ ജോഷ് ഹെയ്‌സൽവുഡ്, ഇംഗ്ളണ്ടിന്റെ ക്രിസ് വോക്‌സ് എന്നിവർ രണ്ടും മൂന്നും സ്‌ഥാനങ്ങളില്‍ നില്‍ക്കുന്നു. അഫ്‌ഗാന്റെ മുജീബ് ഉര്‍ റഹ്‌മാന്‍ നാലും ബംഗ്ളാദേശിന്റെ മെഹ്ദി ഹസന്‍ അഞ്ചും സ്‌ഥാനങ്ങളിലാണ്.

Read Also: ഷെയ്ൻ നിഗം നായകനാവുന്ന ‘വെയിൽ’; ട്രെയ്‌ലർ പുറത്തുവിട്ട് മമ്മൂട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE