ഷെയ്ൻ നിഗം നായകനാവുന്ന ‘വെയിൽ’; ട്രെയ്‌ലർ പുറത്തുവിട്ട് മമ്മൂട്ടി

By Staff Reporter, Malabar News
veyil-malayalam-movie
Ajwa Travels

നവാഗതനായ ശരത് സംവിധാനം ചെയ്‌ത ചിത്രം വെയിലിന്റെ ട്രെയ്‌ലർ മമ്മൂട്ടി പുറത്തിറക്കി. ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, ജയിംസ് എലിയ എന്നിവരെ കൂടാതെ പുതുമുഖങ്ങളായ ശ്രീരേഖ, സോനാ ഒളിക്കൽ, മെറിൻ ജോസ്, ഇമ്രാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വെയിലിലെ പ്രകടനത്തിന് ശ്രീരേഖ മികച്ച സഹനടിക്കുള്ള സംസ്‌ഥാന അവാർഡ് കരസ്‌ഥമാക്കിയിരുന്നു.

സിദ്ധാർഥ് എന്ന കഥാപാത്രത്തെയാണ് ഷൈൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജീവിതത്തിലെ പല സന്ദർഭങ്ങളിലൂടെ സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന അമ്മയുടെയും രണ്ടു ആൺ മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ആറ് ഗാനങ്ങളാണ് സിനിമയിൽ ഉള്ളത്. തമിഴിൽ പ്രശസ്‌തനായ പ്രദീപ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രദീപിന്റെ ആദ്യ മലയാള ചിത്രമാണ് വെയിൽ.

ജനുവരി 28നാണ് ചിത്രം റിലീസ് തീരുമാനിച്ചിരിക്കുന്നത്. ശരത് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുകിയിരിക്കുന്നത്. സുധി കോപ്പ, ഗീതി സംഗീതിക, അനന്തു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗുഡ്‌വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Read Also: അട്ടപ്പാടി മധു കേസ്; കുടുംബം നിർദ്ദേശിക്കുന്ന അഭിഭാഷകനെ പബ്ളിക് പ്രോസിക്യൂട്ടറാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE