കഴിഞ്ഞ ഒരുവർഷത്തിലേറെയായി കണ്ട ലുക്കിനെ പൊളിച്ചടുക്കി ‘മേക്കോവർ’ നടത്തി വീണ്ടും ആരാധകരെ ഞെട്ടിച്ചുകൊണ്ട് തെന്നിന്ത്യയുടെ മെഗാസ്‌റ്റാർ മമ്മൂട്ടി. ആരാധകരെ ആവേശത്തിലാറാടിച്ച താടി പൂർണമായും നീക്കി, മുടിയെ പുതുയ ലുക്കിലേക്ക് വെട്ടിയൊതുക്കി, ഒരു വമ്പൻ മീശയുമായാണ് താരം പുഴുവിന്റെ ലൊക്കേഷനിൽ എത്തിയത്.
ലൊക്കേഷൻ ചിത്രം പുറത്ത് വന്ന നിമിഷം മുതൽ ആരാധകർ പുതിയ ഗെറ്റപ്പിലുള്ള ഈ ചിത്രം വൈറലാക്കി. മിക്കവരും ഈ പുതിയ ഗെറ്റപ്പിലുള്ള ‘പുഴു’ കാണാനുള്ള കാത്തിരിപ്പിലാണെന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതികരിച്ചു. അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്‌മപർവം പൂർത്തിയാക്കിയ ശേഷമാണ് മെഗാസ്‌റ്റാർ പുഴുവിൽ ജോയിൻ ചെയ്‌തത്.
മമ്മൂട്ടിക്കൊപ്പം മറ്റൊരു കേന്ദ്രകഥാപാത്രമായി അഭിനേത്രി പാര്‍വതി തിരുവോത്തും ‘പുഴു’വിൽ എത്തുന്നുണ്ട്. ഓഗസ്‌റ്റ്‌രണ്ടാം വാരത്തിൽ ആരംഭിച്ച ചിത്രീകരണ സംഘത്തിനൊപ്പമാണ് മമ്മൂട്ടി ചേരുന്നത്. നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ‘പുഴു’ പ്രഖ്യാപന സമയംമുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്.
സിന്‍ സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ എസ് ജോർജ് ആണ് ചിത്രം നിർമിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പുഴുവിന്റെ കൂടുതൽ വാർത്തകൾ ഇവിടെ വായിക്കാം.

തൃശൂരിലും ഇന്ന് മമ്മൂട്ടി എത്തിയിരുന്നു. സുഹൃത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ വീഡിയോ മൂവിമാൻ ബ്രോഡ് കാസ്‌റ്റിങ് പുറത്തുവിട്ടിരുന്നു. ‘പുഴു’ വിനുവേണ്ടിയുള്ള ഗെറ്റപ്പിലാണ് ഈ ചടങ്ങിലും മമ്മൂട്ടി പങ്കെടുത്തത്. വീഡിയോ ഇവിടെ കാണാം:
Most Read: ഡെൽഹിയിൽ മാദ്ധ്യമ സ്‌ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്








































