‘പുഴു’വിൽ മമ്മൂട്ടിയും പാര്‍വതിയും ഒന്നിക്കുന്നു; റത്തീന സംവിധായക

By Siva Prasad, Special Correspondent (Film)
  • Follow author on
Mammootty and Parvathy team up for 'PUZHU'; Director Ratheena Sharshad
പൂജാചടങ്ങിൽ നിന്നുള്ള ചിത്രം
Ajwa Travels

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം പുഴുവിന് തുടക്കമായി. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്‌കൂളിൽ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പൂജ. നവാഗതയായ റത്തീനയാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്.

30ഓളം പുതുമുഖ സംവിധായകരെ ഇന്ത്യൻ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ മമ്മൂട്ടി ഒരു വനിതക്ക് അവസരം നൽകുകയാണ്. റത്തീന സംവിധാനം ചെയ്യുന്നപുഴു സിന്‍സില്‍ സെല്ലുലോയ്‌ഡിന്റെ ബാനറില്‍ എസ് ജോർജാണ് നിർമിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെവേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമാണവും വിതരണവും ഏറ്റെടുത്തിരിക്കുന്നത്.

തന്റെ ആദ്യപടം തന്നെ ഒരു സൂപ്പർതാരത്തെ വെച്ച് എടുക്കാൻ കഴിയുന്ന ത്രില്ലിലാണ് മമ്മൂട്ടിയുടെഫാൻ ഗേൾ ആയ റത്തീന. മലയാളത്തിലെ സുപ്രസിദ്ധ സംവിധായകരായ കെ മധു, വൈശാഖ്, അജയ് വാസുദേവ്, ബ്ളെസ്സി, ലാൽ ജോസ്, പ്രമോദ് പപ്പൻ, ലോഹിതദാസ്, അൻവർ റഷീദ്, വൈശാഖ്, അമൽ നീരദ്, മാർട്ടിൻ പ്രക്കാട്ട്, ആഷിഖ് അബു, ശങ്കർ രാമകൃഷ്‌ണൻ, സേതു, ബാബു ജനാർദ്ദനൻ, അനൂപ് കണ്ണൻ തുടങ്ങി 30ഓളം സംവിധായകർക്കാണ് മമ്മൂട്ടി വഴിതുറന്നു നൽകിയിട്ടുള്ളത്. ഈ കൂട്ടത്തിലേക്കാണ് ഇപ്പോൾ റത്തീന എന്ന പേരും ചേർക്കപ്പെടുന്നത്.

ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായകർക്ക് അവസരം നൽകുന്നത്. 1990, മുപ്പത് വർഷങ്ങൾക്ക് മുൻപ് റിലീസായ, മമ്മൂട്ടി അഭിനയിച്ചത്രിയാത്രി എന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്‌തിരുന്നത്‌ പാർവതി മേനോൻ എന്ന സംവിധായകയായിരുന്നു. 17 കൊല്ലങ്ങൾക്ക് മുൻപിറങ്ങിയ വിശ്വതുളസി എന്ന തമിഴ് ചിത്രവും സംവിധാനം ചെയ്‌തത്‌ വനിതാ സംവിധായകയായ സുമതിറാം ആയിരുന്നു. 2004 ഒക്‌ടോബർ 22ന് റിലീസ്‌ചെയ്‌ത വിശ്വതുളസി പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ്.

Director Ratheena Sharshad
റത്തീന സംവിധായക

വൈറസ് എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഒരുക്കുന്ന തിരക്കഥയിലാണ്പുഴു ഒരുങ്ങുന്നത്. കഥയെഴുതിയത് ഹര്‍ഷാദ് ആണ്. തിരക്കഥയിലും ഇദ്ദേഹം പങ്കാളിയാണ്. മമ്മൂട്ടി, പാർവതി എന്നിവർക്കൊപ്പം നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മേനോൻ തുടങ്ങി നിരവധി പ്രമുഖരായ ഒരു താരനിരതന്നെപുഴുവിനായി ഒന്നിക്കുന്നുണ്ട്.

പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങി നിരവധി വൻഹിറ്റുകളുടെ ക്യാമറ ചെയ്‌ത തേനി ഈശ്വറാണ് പുഴു ഛായാഗ്രഹണം നിർവഹിക്കുന്നത്. ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനുജഗദാണ് കലാസംവിധാനം.

Mammootty at Puzhu puja ceremony
‘പുഴു’ പൂജാചടങ്ങിന് എത്തിയ മമ്മൂട്ടി

റെനിഷ് അബ്‌ദുൾഖാദർ, രാജേഷ് കൃഷ്‌ണ, ശ്യാം മോഹൻ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. എഡിറ്റർ ‌ – ദീപു ജോസഫ്, സംഗീതം – ജേക്‌സ് ബിജോയ്‌, പ്രൊജക്‌ട് ഡിസൈനർ – എൻഎം ബാദുഷ. സൗണ്ട് നിർവഹിക്കുന്നത് വിഷ്‌ണു ഗോവിന്ദും ശ്രീശങ്കറും ചേർന്നാണ്.

Mammootty at Puzhu puja ceremony
മമ്മൂട്ടി ക്യാമറ സ്വിച്ച്ഓൺ നിർവഹിക്കുന്നു

പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, വസ്‌ത്രാലങ്കാരം- സമീറ സനീഷ്, സ്‌റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ ചന്ദ്രൻ & എസ് ജോർജ് എന്നിവർ ചേർന്നാണ് മേക്കപ്പ്. പബ്‌ളിസിറ്റി ഡിസൈൻസ് – ആനന്ദ് രാജേന്ദ്രൻ, പിആർഒ – പി ശിവപ്രസാദ്. എറണാകുളം, കുട്ടിക്കാനം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

Most Read: ‘കുറാത്ത്’ ടൈറ്റിൽ പോസ്‌റ്റർ; ചർച്ചയാക്കി സിനിമാസ്വാദകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE