‘കുറാത്ത്’ ടൈറ്റിൽ പോസ്‌റ്റർ; ചർച്ചയാക്കി സിനിമാസ്വാദകർ

By Siva Prasad, Special Correspondent (Film)
  • Follow author on
KURAT Malayalam Movie_Directed by Nivin Damodaran
Ajwa Travels

റിലീസ് ചെയ്‌ത്‌ അൽപ സമയംകൊണ്ടു തന്നെ സിനിമാസ്വാദകരുടെ സോഷ്യൽ മീഡിയാ കൂട്ടായ്‌മകളിൽ കുറാത്ത് സിനിമയുടെ ടൈറ്റിൽ പോസ്‌റ്റർ ശ്രദ്ധേയമാകുന്നു. എസ്‌റ്റോനിയൻ ഭാഷയിൽ ഡെവിൾ, സാത്താൻ എന്നൊക്കെ അർഥം വരുന്ന പേരിൽ ഒരു മലയാള സിനിമ! ടൈറ്റിൽ പോസ്‌റ്ററിൽ ഇല്യൂമിനേറ്റി ഫീൽ നൽകുന്ന ചില സൂചകങ്ങളും! ഇതൊക്കെയാണ് ചർച്ചക്ക് വഴിവെക്കുന്നത്.

മലയാള സിനിമാ ലോകത്തെ 40ൽ അധികം താരങ്ങളും മറ്റ് പ്രമുഖരും അവരവരുടെ പേജിലൂടെ റിലീസ് ചെയ്‌ത കുറാത്ത് ടൈറ്റിൽ പോസ്‌റ്റർ കേരളത്തിന്റെ ചലച്ചിത്ര വ്യവസായ ലോകത്ത് കണ്ടു പരിചയമില്ലാത്ത രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ടൈറ്റിൽ പോസ്‌റ്റർ വിലയിരുത്തി പറഞ്ഞാൽ, ‘കുറാത്ത് ഒരു ആന്റിക്രൈസ്‌റ്റ്‌ കഥാ പശ്‌ചാത്തലമാണ് സ്വീകരിക്കുന്നതെന്ന് വേണം മനസിലാക്കാൻ.

ബാബാ ഫിലിംസ് കമ്പനിയുടെ ബാനറിൽ ഹമദ് ബിൻ ബാബ നിർമിച്ച്, നവാഗതനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുറാത്ത്‘. ഇന്നുരാവിലെ റിലീസ് ചെയ്‌ത ടൈറ്റിൽ പോസ്‌റ്ററിലാണ് ഐആം ദി പോപ്പ് എന്ന ടാഗ് ലൈനും ഇല്യൂമിനേറ്റി സൂചകങ്ങളായ ആന്റിക്രൈസ്‌റ്റ്‌ കുരിശും സാത്താനിസ്‌റ്റുകളുടെ മറ്റുചില സിംബലുകളും കാണുന്നത്.

പ്രേതകഥകളും ബ്ളാക് മാജിക്കുമൊക്കെ പ്രമേയമാക്കി മലയാളത്തിൽ അനേകം ചിത്രങ്ങൾ എത്തിയിട്ടുണ്ടെങ്കിലും പ്രത്യക്ഷത്തിൽ ആന്റിക്രൈസ്‌റ്റ്‌ കടന്നുവരുന്ന ചിത്രങ്ങൾ അപൂർവമാണ്. ഈ ഒരു സാധ്യത ഉപയോഗപ്പെടുത്തുന്ന കഥയാണ് സിനിമക്കെന്ന് പോസ്‌റ്ററിൽ നൽകിയ സൂചനകൾ ബോധ്യപ്പെടുത്തുന്നുണ്ട്.

KURAT Malayalam Movie_Directed by Nivin Damodaran

മുൻപ് ലിജോ ജോസ് പെല്ലിശ്ശേരി, പിഎഫ് മാത്യൂസിന്റെ ഇരുട്ടിൽ ഒരു പുണ്യാളൻ എന്ന നോവലിനെ ആസ്‌പദമാക്കി ഒരുക്കിയ തിരക്കഥയിൽആന്റിക്രൈസ്‌റ്റ് എന്നൊരു ചിത്രം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പൃഥ്വിയും ഫഹദും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങൾ ആകുമെന്ന് പ്രചരിച്ചിരുന്ന ആന്റിക്രൈസ്‌റ്റ് എന്ന പ്രൊജക്‌ട് ലിജോ ജോസ് പെല്ലിശ്ശേരി ഉപേക്ഷിച്ചതായാണ് റിപ്പോർട്.

കുറാത്ത് താരനിർണയം പൂർത്തിയാക്കിയിട്ടില്ല. അഭിനേതാക്കളുടെ പട്ടികയിൽ തീരുമാനമായ ശേഷം ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ‘ചിത്രം ഇതുവരെ മലയാള സിനിമ കാണാത്ത പ്രമേയമാണ് പറയുക. പോസ്‌റ്ററിൽ കാണുന്ന ഡിസൈനിലൂടെ ചില കാര്യങ്ങൾ ഞങ്ങൾ പറയുന്നുണ്ട്. അതിനപ്പുറമുള്ള കാര്യങ്ങളൊന്നും വെളിപ്പെടുത്താൻ ആയിട്ടില്ല. കാരണം ഈ സിനിമക്ക് ആ സ്വകാര്യതകൾ ആവശ്യമുണ്ട്. അത് കൊണ്ടാണ്. തെറ്റിദ്ധരിക്കരുത്‘ – സംവിധായകൻ നിവിൻ ദാമോദരൻ പറഞ്ഞു.

KURAT Malayalam Movie_Directed by Nivin Damodaran
നിവിൻ ദാമോദരൻ (സംവിധായകൻ)

രവിചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ത്രില്ലർ പശ്‌ചാത്തലത്തിലുള്ള ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് നവാഗതനായ അജേഷ് സെബാസ്‌റ്റ്യനാണ്. എൻഎം ബാദുഷയാണ് പ്രൊജക്‌ട് ഡിസൈനർ. ഡിപിൻ ദിവാകരൻ എഡിറ്ററും സംഗീതം നൽകുന്നത് പിഎസ് ജയഹരിയുമാണ്.

കുറാത്ത് പ്രൊഡക്ഷൻ കൺട്രോളറായി റിച്ചാർഡും പ്രൊഡക്ഷൻ ഡിസൈനറായി സഹസ് ബാലയും വരുന്നു. വസ്‌ത്രാലങ്കാരം – അരുൺ മനോഹർ, മേക്കപ്പ് – പിവി ശങ്കർ, ആക്ഷൻ – മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – കെജെ വിനയൻ, പിആർഒ – പിശിവപ്രസാദ്, സ്‌റ്റിൽസ് – ഹരി തിരുമല, ഡിസൈൻ – സഹീർ റഹ്‌മാൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – എംആർ പ്രൊഫഷണൽ എന്നിവരാണ് മറ്റ് പ്രധാന
അണിയറ പ്രവർത്തകർ.

Most Read: കോവിഡും വാക്‌സിനും രക്‌തദാനവും; അറിയേണ്ടതെല്ലാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE