ഡെൽഹിയിൽ മാദ്ധ്യമ സ്‌ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്

By News Desk, Malabar News
NewsClick_NewsLaundry_ITRaid_
Ajwa Travels

ഡെൽഹി: രാജ്യ തലസ്‌ഥാനത്ത് മാദ്ധ്യമ സ്‌ഥാപനങ്ങളുടെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്. ന്യൂസ്‍ക്ളിക്ക്, ന്യൂസ്‌ലോണ്ട്രി എന്നീ ഓൺലൈൻ മാദ്ധ്യമങ്ങളുടെ ഓഫിസുകളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥർ റെയ്‌ഡ്‌ നടത്തുന്നത്.

ഓഫിസിനകത്ത് ഉള്ളവരുമായി പുറത്തുള്ള മാദ്ധ്യമ പ്രവർത്തകർക്ക് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. എല്ലാവരുടെയും ഫോണുകൾ ഉദ്യോഗസ്‌ഥരുടെ കസ്‌റ്റഡിയിലാണെന്നാണ് വിവരം. ഉച്ചയ്‌ക്ക്‌ 12 മണിയോടെയാണ് ഏഴോളം പേരടങ്ങിയ ആദായ നികുതി വകുപ്പ് സംഘം രണ്ട് സ്‌ഥാപനങ്ങളുടെയും ഓഫിസുകളിലെത്തിയത്.

ഈ വർഷം തന്നെ ഫെബ്രുവരി മാസത്തിൽ ന്യൂസ്‍ക്ളിക്കിന്റെ ഓഫിസിൽ ഇഡി വിഭാഗം റെയ്‌ഡ് നടത്തിയിരുന്നു. അന്ന് എഡിറ്റർമാരുടെ വീടുകളിലും പരിശോധന നടന്നിരുന്നു. കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു പരിശോധന.

നിരവധി മാദ്ധ്യമ സ്‌ഥാപനങ്ങൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. പിന്നീട് ന്യൂസ്‍ക്ളിക്ക് ഡെൽഹി ഹൈക്കോടതിയെ സമീപിച്ച് ഇഡി അന്വേഷണത്തിൽ നിന്ന് താൽക്കാലിക ആശ്വാസം നേടിയിരുന്നു. പിന്നീട് ജൂലൈ മാസത്തിന്റെ തുടക്കത്തിൽ ആദായ നികുതി വകുപ്പ് ദൈനിക് ഭാസ്‌കർ എന്ന മാദ്ധ്യമ സ്‌ഥാപനത്തിന്റെ ഓഫിസുകളിലും റെയ്‌ഡ് നടത്തിയിരുന്നു.

Kerala News: കോഴിക്കോട് കൂട്ടബലാൽസംഗം; മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു, പ്രതികൾക്കായി തിരച്ചിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE