മാസ് ലുക്കിൽ ‘പുഴു’ സെറ്റിൽ ജോയിൻ ചെയ്‌ത്‌ മമ്മൂട്ടി; ഏറ്റെടുത്ത് ആരാധകർ

By Siva Prasad, Special Correspondent (Film)
  • Follow author on
Mammootty In 'Puzhu' Movie
Ajwa Travels

കഴിഞ്ഞ ഒരുവർഷത്തിലേറെയായി കണ്ട ലുക്കിനെ പൊളിച്ചടുക്കി ‘മേക്കോവർ’ നടത്തി വീണ്ടും ആരാധകരെ ഞെട്ടിച്ചുകൊണ്ട് തെന്നിന്ത്യയുടെ മെഗാസ്‌റ്റാർ മമ്മൂട്ടി. ആരാധകരെ ആവേശത്തിലാറാടിച്ച താടി പൂർണമായും നീക്കി, മുടിയെ പുതുയ ലുക്കിലേക്ക് വെട്ടിയൊതുക്കി, ഒരു വമ്പൻ മീശയുമായാണ് താരം പുഴുവിന്റെ ലൊക്കേഷനിൽ എത്തിയത്.

ലൊക്കേഷൻ ചിത്രം പുറത്ത് വന്ന നിമിഷം മുതൽ ആരാധകർ പുതിയ ഗെറ്റപ്പിലുള്ള ഈ ചിത്രം വൈറലാക്കി. മിക്കവരും ഈ പുതിയ ഗെറ്റപ്പിലുള്ള ‘പുഴു’ കാണാനുള്ള കാത്തിരിപ്പിലാണെന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതികരിച്ചു. അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്‌മപർവം പൂർത്തിയാക്കിയ ശേഷമാണ് മെഗാസ്‌റ്റാർ പുഴുവിൽ ജോയിൻ ചെയ്‌തത്‌.

മമ്മൂട്ടിക്കൊപ്പം മറ്റൊരു കേന്ദ്രകഥാപാത്രമായി അഭിനേത്രി പാര്‍വതി തിരുവോത്തും ‘പുഴു’വിൽ എത്തുന്നുണ്ട്. ഓഗസ്‌റ്റ്‌രണ്ടാം വാരത്തിൽ ആരംഭിച്ച ചിത്രീകരണ സംഘത്തിനൊപ്പമാണ് മമ്മൂട്ടി ചേരുന്നത്. നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ‘പുഴു’ പ്രഖ്യാപന സമയംമുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്.

സിന്‍ സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ എസ് ജോർജ് ആണ് ചിത്രം നിർമിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പുഴുവിന്റെ കൂടുതൽ വാർത്തകൾ ഇവിടെ വായിക്കാം.

Mammootty In 'Puzhu' Movie
ഇന്ന് വിവിധ സമയങ്ങളിൽ എടുത്ത ചിത്രങ്ങൾ

തൃശൂരിലും ഇന്ന് മമ്മൂട്ടി എത്തിയിരുന്നു. സുഹൃത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ വീഡിയോ മൂവിമാൻ ബ്രോഡ് കാസ്‌റ്റിങ്‌ പുറത്തുവിട്ടിരുന്നു. ‘പുഴു’ വിനുവേണ്ടിയുള്ള ഗെറ്റപ്പിലാണ് ഈ ചടങ്ങിലും മമ്മൂട്ടി പങ്കെടുത്തത്. വീഡിയോ ഇവിടെ കാണാം:

Most Read: ഡെൽഹിയിൽ മാദ്ധ്യമ സ്‌ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE