മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

By Trainee Reporter, Malabar News
Malabar News_ Jaswanth singh
Former Union Minister Jaswanth Singh
Ajwa Travels

ന്യൂ ഡെല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ മൂലം ഡെല്‍ഹിയിലായിരുന്നു അന്ത്യം. 5 തവണ രാജ്യസഭയിലും 4 തവണ ലോക്‌സഭയിലും അംഗമായിരുന്നു. ഡാര്‍ജിലിംഗ് മണ്ഡലത്തെയായിരുന്നു ഇദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. അടല്‍ ബിഹാരി വാജ്‌പേയ് മന്ത്രിസഭയിലെ ശക്‌തനായ നേതാവായിരുന്നു ജസ്വന്ത് സിങ്. വിദേശകാര്യം, പ്രതിരോധം, ധനകാര്യം തുടങ്ങിയ വകുപ്പുകളില്‍ മന്ത്രിയായി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. മരണത്തില്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

Read also: രാജ്യത്തെ പോറ്റുന്ന കർഷകരെ സംരക്ഷിക്കാൻ ഉണരേണ്ട സമയമാണ് മോദി ഭരണകാലം; മുനവ്വറലി തങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE