തിരുവനന്തപുരം: പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാൻ കഴിയുന്ന കെഎസ്ആർടിസിയുടെ പമ്പുകൾ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം കിഴക്കേകോട്ടയിലാണ് സംസ്ഥാനത്തെ ആദ്യ പമ്പ് പ്രവർത്തിക്കുന്നത്.
ടിക്കറ്റേതര അധിക വരുമാനം നേടുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസിയുടെ പുതിയ സംരംഭം. ‘കെഎസ്ആർടിസി യാത്ര ഫ്യൂവൽസ്’ എന്ന് പേരിട്ടിരിക്കുന്ന പമ്പ് ധനമന്ത്രി കെഎൻ ബാലഗോപാൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. സംസ്ഥാനത്താകെ 75 പമ്പുകളാണ് കെഎസ്ആർടിസി ആരംഭിക്കുന്നത്.
ഇതിന്റെ ആദ്യ ഘട്ടമായാണ് എംജി റോഡിൽ സിറ്റി ഡിപ്പോയോട് ചേർന്നുള്ള പുതിയ ഇന്ധന പമ്പ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. നാലു ഘട്ടമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ലാഭം ഉണ്ടാക്കുകയല്ല, കെഎസ്ആർടിസിയുടെ നഷ്ടം കുറയ്ക്കുകയാണ് പമ്പുകൾ കൊണ്ട് ലക്ഷ്യം വെയ്ക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
ഇന്ത്യൻ ഒയിൽ കോർപറേഷനുമായി കൈകോര്‍ത്ത് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ, സ്ഥല വാടകയും ഡീലർ കമ്മീഷനുമുൾപ്പടെ വലിയ വരുമാനമാണ് കെഎസ്ആർടിസി പ്രതീക്ഷിക്കുന്നത്.
Must Read: വിവാദ കൈപുസ്തകം; ഖേദം പ്രകടിപ്പിച്ച് താമരശേരി രൂപത








































