പെരിയ: പുല്ലൂർ- പെരിയയിൽ ലൈഫ് ഭവന പദ്ധതിയിലൂടെ നിർമാണം പൂർത്തീകരിച്ച 14 വീടുകളുടെ താക്കോൽദാനം നടന്നു. 2021 ഏപ്രിൽ ഒന്നിന് ശേഷം പൂർത്തിയായ വീടുകളുടെ താക്കോൽ വിതരണമാണ് നടന്നത്. ശുചിത്വ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി ഈ വീടുകൾക്ക് ബയോബിന്നും നിർമിച്ചിട്ടുണ്ട്.
വീടുകൾക്ക് മൂന്ന് വർഷത്തെ ഇൻഷുറൻസ് പരിരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പശുത്തൊഴുത്ത്, ആട്ടിൻ തൊഴുത്ത് തുടങ്ങിയവയും നിർമിച്ചുനൽകും. പഞ്ചായത്ത് പ്രസിഡണ്ട് സികെ അരവിന്ദൻ താക്കോൽ ദാനം നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് എ കാർത്യായനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി ദേവദാസ്, വിഇഒ ജിജേഷ് എന്നിവർ സംസാരിച്ചു.
Also Read: കണ്ണൂര്‍ ജയിലിലും ഫോൺവിളികൾ; ഫോണുകളും പവര്‍ ബാങ്കുകളും പിടിച്ചെടുത്തു





































