പിലിക്കോട്: ചന്തേര റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സത്യാഗ്രഹം. ചന്തേര റെയിൽവേ യൂസേഴ്സ് ഫോറം വിവിധ സംഘടനകളുമായി സഹകരിച്ചാണ് സത്യാഗ്രഹം തുടങ്ങിയിരിക്കുന്നത്.
ആദ്യദിവസം ചന്തേര നവോദയ വായനശാല ആൻഡ് ഗ്രന്ഥാലയം പ്രവർത്തകർ സമരത്തിൽ അണിനിരന്നു. മുൻ എംപി പി കരുണാകരൻ ഉൽഘാടനം ചെയ്തു. വായനശശാല പ്രസിഡണ്ട് വിസി റീന അധ്യക്ഷയായി. പിവി രമേശൻ, പി രാകേഷ്, സിവി ചന്ദ്രമതി, പി ചെറിയാൻ, കെവി ബാബു, കെവി രാജൻ, സി നാരായണൻ, സിഎം വിനയചന്ദ്രൻ എന്നിവർ സംസാരിച്ചു. ഇന്ന് വോയ്സ് ഓഫ് ചന്തേരയുടെ പ്രവർത്തകരും സമരത്തിൽ അണിനിരക്കും.
Also Read: സ്കൂൾ തുറക്കൽ; കുട്ടികളുടെ എണ്ണം കുറച്ച് ക്ളാസുകൾ ക്രമീകരിക്കും





































