ചണ്ഡിഗണ്ഡ്: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലില്‍ ഒപ്പുവെച്ചതിന് പിന്നാലെ കര്‍ഷകരെ സംരക്ഷിക്കാന്‍ എന്തും ചെയ്യുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പുതിയ കാര്‍ഷിക ബില്ലിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കാന്‍ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമെങ്കില്‍ സംസ്ഥാന നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് എസ്.ബി.എസ് നഗറില്‍ ധര്‍ണയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകര്‍ ബില്ലില്‍ പുതിയ തീരുമാനമെടുക്കുന്നതിന് മുന്‍പ് സംസ്ഥാന സര്‍ക്കാരിനെ വിശ്വാത്തിലെടുക്കണമെന്നും അമരീന്ദര്‍സിങ് ആവശ്യപ്പെട്ടു. ഈ കര്‍ഷവിരുദ്ധ ബില്ലില്‍ ഏറ്റവും കൂടുതല്‍ പ്രത്യാഘാതം അനുഭവിക്കാന്‍ പോകുന്നത് പഞ്ചാബായിരിക്കുമെന്നും അപകടരമായി പുതിയ നിയമം നടപ്പിലാകുന്നത് പഞ്ചാബിന്റെ കാര്‍ഷിക മേഖലയെ പൂര്‍ണമായും തകര്‍ക്കുമെന്നും അമരീന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു.
” കര്‍ഷകരും മറ്റു തത്പര കക്ഷികളും പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് സംസ്ഥാന സര്‍ക്കാരിനെകൂടി വിശ്വാസത്തിലെടുക്കണം. കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയില്‍ ഒരു വിട്ട് വീഴ്ച്ചയും ചെയ്യാതെ തന്നെ കര്‍ഷകരില്‍ നിന്ന് വിളകള്‍ ശേഖരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. വിഷയത്തില്‍ നിയമ വിദഗ്ധരുമായും കാര്‍ഷിക വിദഗ്ധരുമായും സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചന നടത്തുന്നുണ്ട്” അമരീന്ദര്‍ സിങ് പറഞ്ഞു.
പുതിയ നിയമ നിര്‍മ്മാണത്തില്‍ താങ്ങുവിലയെക്കുറിച്ച് പ്രതിപാദിക്കാത്തത് ബി.ജെ.പിയുടെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യുന്നതാണെന്നും അമരീന്ദര്‍ സിങ് അഭിപ്രായപ്പെട്ടു. ബില്ലില്‍ ഒപ്പുവെച്ച പ്രസിഡണ്ട് രാംനാഥ് കോവിന്ദിന്റെ നടപടി അത്യന്തം നിരാശാജനകം ആണെന്നും അദ്ദേഹം പറഞ്ഞു.
Read Also: വായു നിലവാരം പൂർവ്വസ്ഥിതിയിൽ; ഡെൽഹിയിൽ ആശ്വാസം








































