വായു നിലവാരം പൂർവ്വസ്ഥിതിയിൽ; ഡെൽഹിയിൽ ആശ്വാസം

By Desk Reporter, Malabar News
Delhi-air-pollution_2020-Sep-28
Representational Image
Ajwa Travels

ന്യൂ ഡെൽഹി: തലസ്ഥാനത്ത് ആശ്വാസമായി വായു നിലവാര സൂചികയിൽ മുന്നേറ്റം. അടുത്ത മൂന്നു ദിവസത്തേക്ക് ശരാശരി ഗുണനിലവാരമാണ് സർക്കാർ നിയന്ത്രണത്തിലുള്ള ഏജൻസി അറിയിക്കുന്നത്. രണ്ട് ദിവസങ്ങൾക്ക് മുൻപ് അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയായിരുന്ന ഡെൽഹിയിലെ വായുനിലവാരം മെച്ചപ്പെടാൻ സഹായിച്ചത് രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ പെയ്‌ത മഴയും ശക്തമായി വീശുന്ന കാറ്റുമാണ്. ഹരിയാന, പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള പൊടിക്കാറ്റിനെ മഴ തടഞ്ഞതോടെ സ്ഥിതി മെച്ചപ്പെടുകയായിരുന്നു.

Also Read:  വസ്‌തുതകളെ നിങ്ങളുടെ മനസാക്ഷിക്ക് വിട്ടു തന്നിരിക്കുന്നു; രാജ്യസഭാ ഉപാദ്ധ്യക്ഷൻ

” കൂടുതൽ വേഗതയുള്ള കാറ്റ് വീശാനുള്ള സാധ്യതകൾ ഡെൽഹിയിലെ വായുനിലവാരം അടുത്ത മൂന്നു ദിവസത്തേക്ക് ഇതേ നിലയിൽ പിടിച്ചു നിർത്തും” കേന്ദ്രത്തിന്റെ വായു ഗുണനിലവാര നിരീക്ഷണ സംവിധാനമായ എസ്എഎഫ്എആർ പറയുന്നു. എന്നാൽ മൺസൂൺ പിൻവാങ്ങിയാൽ ഡെൽഹിയിലെ സ്ഥിതി വീണ്ടും പഴയ പടി ആയെക്കുമെന്നാണ് സൂചനകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE