പഞ്ചാബ് തിരഞ്ഞെടുപ്പ്; ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് അമരീന്ദര്‍

By Syndicated , Malabar News
punjab-elections
Ajwa Travels

അമൃത്‌സർ: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. പഞ്ചാബ് ലോക് കോൺഗ്രസിന്റെ സ്‌ഥാനാർഥികളായി 22 പേരുടെ ആദ്യ പട്ടികയാണ് പ്രഖ്യാപിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ പട്ടിക പുറത്തിറക്കുമെന്നും അമരീന്ദര്‍ പറഞ്ഞു.

മുന്‍ ശിരോമണി അകാലിദള്‍ സംയുക്‌ത് എംഎല്‍എയും അന്തരിച്ച പോലീസ് മേധാവി ഇസ്ഹര്‍ അലം ഖാന്റെ ഭാര്യയുമായ ഫര്‍സാന അലം ഖാന്‍ ആണ് ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ട ഏക വനിത സ്‌ഥാനാര്‍ഥി. മല്‍വ മേഖലയിലെ മലര്‍കോട്‌ലയില്‍ നിന്നാണ് ഫര്‍സാന മൽസരിക്കുക.

ബിജെപി, ശിരോമണി അകാലിദള്‍ സംയുക്‌ത് പാര്‍ട്ടികളുമായുള്ള സഖ്യത്തില്‍ സംസ്‌ഥാനത്തെ 117 സീറ്റുകളില്‍ 37 സീറ്റിലേക്കാണ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് മൽസരിക്കാനിറങ്ങുന്നത്. ഇതില്‍ 26 സീറ്റുകളും മാള്‍വ മേഖലയില്‍ നിന്നാണ്. കോൺഗ്രസ് വിട്ട് ബിജെപിയുമായി ചേർന്നതിന് പിന്നാലെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകമാകുമെന്നാണ് പ്രതീക്ഷ.

Read also: കോവിഡ്; ഉപരാഷ്‍ട്രപതിക്ക് രോഗം സ്‌ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE