ലഖ്നൗ: പ്രധാനമന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കുറ്റത്തിന് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി യുപി പോലീസ്. ബിജെപി നേതാക്കളുടെ പരാതിയിലാണ് നടപടി. ഉത്തര്‍പ്രദേശ് ബല്ലിയയിലെ ഷേര്‍ ഗ്രാമവാസികളായ പ്രകാശ് വര്‍മ, രമേശ് യാദവ് എന്നിവരാണ് പോലീസ് പിടിയിലായത് എന്നാണ് വിവരം.
സെപ്റ്റംബര്‍ 23നാണ് ഇരുവരും ചേർന്ന് ബിജെപി നേതാക്കള്‍ക്കെതിരെ വീഡിയോ പുറത്തുവിട്ടത്. ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്സ്ആപ് എന്നിവയില്‍ പങ്കുവച്ച വീഡിയോ വൈറലായതിനെ തുടർന്നാണ് ഇവർക്കെതിരെ പരാതി ലഭിച്ചതെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നുമാണ് പോലീസ് പറയുന്നത്.
Read also: ‘ദളിത് ആയതിനാൽ’; ഒൻപത്കാരിയുടെ കൊലപാതകത്തിൽ കുറ്റപത്രം പുറത്ത്







































