കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്നു. കനത്ത മൂടല്‍മഞ്ഞ് കാരണം മസ്‌കറ്റിലേക്കുള്ള സലാം എയർ, ദോഹയിലേക്കുള്ള ഖത്തർ എയർവേസ്, അബുദബിയിലേക്കുള്ള ഇൻഡിഗോ, ഷാർജയിലേക്കുള്ള എയർ അറേബ്യ സർവീസുകളാണ് വൈകുന്നത്.
വിമാനത്താവളത്തിന് അകത്തും പുറത്തും യാത്രക്കാരുടെ വൻ തിരക്കാണ്. മൂടല്‍മഞ്ഞ് കാരണം രാത്രി 2 മണി മുതൽ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങിയിട്ടുമില്ല. ഒമാനിൽ നിന്നുള്ള സലാം എയർ കൊച്ചിയിലും ഖത്തർ എയർവെഴ്‌സ് തിരുവനന്തപുരത്തും ആണ് ഇറക്കിയത്.
Also Read: സംസ്‌ഥാനത്തെ 961 എഞ്ചിനീയറിംഗ് കോളേജ് അധ്യാപകർ അയോഗ്യരെന്ന് സിഎജി






































