തിരുവനന്തപുരം: അതീവ ജാഗ്രത അനിവാര്യമായ സാഹചര്യം അതിന്റെ ഗൗരവത്തിൽ സമൂഹം ഉൾക്കൊള്ളേണ്ട സമയം അതിക്രമിച്ചു എന്നാണ് ഈ കണക്കുകൾ നമ്മോട് പറയുന്നത്. ഓരോ ദിവസവും ഉയർന്നു പോകുന്ന രോഗ ബാധിതരുടെ കണക്കുകൾ ഭയപ്പെടുത്തുന്നതാണ്. സംസ്‌ഥാനത്തിന് താങ്ങാൻ കഴിയാത്ത സാഹചര്യത്തിലേക്ക് എത്തിയാൽ അതുണ്ടാക്കുന്ന ഭവിഷ്യത്ത് നമ്മുടെ ചിന്തകൾക്ക് അതീതമാണ്. ഓരോ വ്യക്‌തികളും അതീവ ജാഗ്രത പുലർത്താൻ തയ്യാറാകണം.
തികച്ചും “അത്യവശ്യമില്ലാത്ത” കാര്യങ്ങൾ മാറ്റി വെക്കാനും അത് വഴി ബന്ധങ്ങളുടെ ചങ്ങല താൽക്കാലികത്തേക്ക് “മുറിച്ചു” നിറുത്താനും എല്ലാവരും ശ്രദ്ധിക്കണം. പലയിടത്തും തികച്ചും അനാവശ്യമായ, അത്യാവശ്യമില്ലാത്ത കാര്യങ്ങൾക്കായി ആളുകൾ കയറി ഇറങ്ങുന്നതും കൂട്ടം കൂടുന്നതും അപകടമാണ്. അതീവ ഗുരുതര സാഹചര്യത്തിലേക്ക് നമ്മുടെ സംസ്ഥാനം പോകുമ്പോൾ നാം ഓരോരുത്തരും ഭീകര വിപത്തിനെതിരെ കാവൽ ഭടന്മാരാകണം.
ഇന്നത്തെ കണക്കുകളിലേക്ക്;
സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 3420 പേരാണ്. ആകെ രോഗബാധ 7354 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 22 ആണ്. സമ്പര്‍ക്ക രോഗികള്‍ 6364 ഇന്നുണ്ട്. ഉറവിടം അറിയാത്ത 672 രോഗബാധിതരും, 61,791 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 130 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 11 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.
മലപ്പുറം ജില്ലയിൽ നിന്ന് മാത്രം ആയിരത്തിലധികം രോഗികൾ ഇന്നുമുണ്ട്. 1040 ആണ് ഇന്ന് ഇവിടെ റിപ്പോർട്ട് ചെയ്‌തത്. മലബാറിൽ പിടിച്ചു കെട്ടാൻ ശ്രമിച്ച കോവിഡ് വ്യാപനം ഗുരുതരമായ സ്ഥിതിയിലേക്ക് കടക്കുകയാണ് എന്നത് നാം മനസ്സിലാക്കണം. അതീവ ജാഗ്രതയുടെ കാലമാണ് മുന്നിലുള്ളത്. ഈ നിലയിൽ തുടർന്നാൽ ജനനിബിഢമായ മലബാർ മേഖലയിൽ രോഗവും മരണവും കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഓരോ വ്യക്തികളും ജാഗ്രതയുടെ കാവലാൾ ആകണം.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 453
കണ്ണൂർ: 432
വയനാട്: 169
കോഴിക്കോട്: 837
മലപ്പുറം: 1040
പാലക്കാട്: 374
തൃശ്ശൂർ: 484
എറണാകുളം: 859
ആലപ്പുഴ: 524
കോട്ടയം: 336
ഇടുക്കി: 57
പത്തനംതിട്ട: 271
കൊല്ലം: 583
തിരുവനന്തപുരം: 935
ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 3420, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 433, കൊല്ലം 262, പത്തനംതിട്ട 137, ആലപ്പുഴ 273, കോട്ടയം 157, ഇടുക്കി 84, എറണാകുളം 216, തൃശൂര്‍ 236, പാലക്കാട് 269, മലപ്പുറം 519, കോഴിക്കോട് 465, വയനാട് 53, കണ്ണൂര്‍ 197, കാസര്‍ഗോഡ് 119. ഇനി ചികിത്സയിലുള്ളത് 61,791. ഇതുവരെ ആകെ 1,24,688 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.
Must Read: മനുഷ്യാവകാശ പ്രവര്‍ത്തനം ക്രിമിനല്‍ കുറ്റമായി കാണുന്ന സര്‍ക്കാരാണ് ഇന്ത്യയില്‍; സ്വര ഭാസ്‌കര്‍
ആകെ 7354 രോഗബാധിതരില്‍, രോഗം സ്ഥിരീകരിച്ച 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 130 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 672 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ 6364 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 400, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 387 പേര്‍ക്കും, കോഴിക്കോട് 827, മലപ്പുറം 1024, വയനാട് ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 365 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 476 പേര്‍ക്കും, എറണാകുളം 843, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 499 പേര്‍ക്കും, ഇടുക്കി 46, കോട്ടയം 324, കൊല്ലം ജില്ലയില്‍ നിന്നുള്ള 566 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 224, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 898 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 719 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള്‍ 22 ആണ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രവീന്ദ്രന്‍ (61), പേട്ട സ്വദേശി വിക്രമന്‍ (70), കൊല്ലം തെക്കേമുറി സ്വദേശി കുഞ്ഞുമോന്‍ ഡാനിയല്‍ (55), പെരുമ്പുഴ സ്വദേശി മുരളീധരന്‍പിള്ള (62), അഞ്ചല്‍ സ്വദേശിനി ഐഷ ബീവി (80), കോട്ടയം നാട്ടകം സ്വദേശിനി സാറാമ്മ (75), പായിപ്പാട് സ്വദേശി കെ.കെ രാജ (53), തൃശൂര്‍ വടക്കേക്കാട് സ്വദേശി കുഞ്ഞുമോന്‍ (72), പുറനാട്ടുകര സ്വദേശി കുമാരന്‍ (78), ഒല്ലൂര്‍ സ്വദേശിനി ജയ (57), മലപ്പുറം വട്ടത്തൂര്‍ സ്വദേശി ജോയ് (64), വേങ്ങര സ്വദേശിനി ഫാത്തിമ (63), മാമ്പ്രം സ്വദേശി അബൂബക്കര്‍ (67), നന്മാണ്ട സ്വദേശി മുഹമ്മദ് (77), പാലക്കാട് കുമാരനല്ലൂര്‍ സ്വദേശി ശേഖരന്‍ (79), കമ്പ സ്വദേശി ദാസന്‍ (62), കണ്ണൂര്‍ താന സ്വദേശി എ.കെ. കുഞ്ഞാലി (73), കാരിയാട് സ്വദേശി കുഞ്ഞാലീമ (60), പഴയങ്ങാടി സ്വദേശി കുഞ്ഞിക്കണ്ണന്‍ (65), പയ്യന്നൂര്‍ സ്വദേശി ആര്‍.വി. നാരായണന്‍ (70), ചെറുകുന്ന് സ്വദേശിനി ജമീല (66), കര്‍ണാക കൊടക് സ്വദേശി (ബിഎസ്എഫ് മുട്ടത്തറ) മജീദ് (51) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
Read Also: എക്കാലവും തടങ്കല്‍ അനുവദിക്കാന്‍ കഴിയില്ല; സുപ്രീം കോടതി
ഇന്ന് രോഗം ബാധിച്ചത് 130 ആരോഗ്യ പ്രവർത്തകർക്കാണ്. കണ്ണൂർ മാത്രം 32 , ആരോഗ്യ പ്രവർത്തകരും, തിരുവനന്തപുരം 30, കാസർഗോഡ് 24, എറണാകുളം 10, ആലപ്പുഴ 05, തൃശ്ശൂർ 05, വയനാട് 05, പത്തനംതിട്ട 04, കോട്ടയം 04, മലപ്പുറം 04, കൊല്ലം 03, പാലക്കാട് 03, കോഴിക്കോട് 02 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.
സംസ്ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 52,755 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 28,62,094 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,03,323 സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്.
ഇന്ന് സംസ്ഥാനത്ത് ഒഴിവാക്കപ്പെട്ടത് 10 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 661 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.
Also read: കോവിഡ് വാക്‌സിന്‍ 2021 ന്റെ തുടക്കത്തില്‍ ലഭ്യമായേക്കും; ആരോഗ്യമന്ത്രി
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 11 സ്‌പോട്ടുകളാണ്; വയനാട് ജില്ലയിലെ പൊഴുതന (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 5, 11), മാനന്തവാടി മുന്‍സിപ്പാലിറ്റി (24, 25, 26, 27), തരിയോട് (സബ് വാര്‍ഡ് 4, 8, 9, 12), എറണാകുളം ജില്ലയിലെ ഒക്കല്‍ (സബ് വാര്‍ഡ് 3), വേങ്ങൂര്‍ (സബ് വാര്‍ഡ് 10), തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി (സബ് വാര്‍ഡ് 3), തൃശൂര്‍ ജില്ലയിലെ തിരുവില്വാമല (സബ് വാര്‍ഡ് 10), കോഴിക്കോട് ജില്ലയിലെ പുറമേരി (10, 13, 14), കൊല്ലം ജില്ലയിലെ പരവൂര്‍ (25), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (11), ആലപ്പുഴ ജില്ലയിലെ ആല (10) എന്നിവയാണ് ഹോട്ട് സ്പോട്ടുകള്‍.
2906 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,36,960 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,08,258 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,702 പേര്‍ ആശുപത്രികളിലുമാണ്.
Read More: സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം; ഐഎംഎ






































