കോവിഡ് വാക്‌സിന്‍ 2021 ന്റെ തുടക്കത്തില്‍ ലഭ്യമായേക്കും; കേന്ദ്ര ആരോഗ്യമന്ത്രി

By Team Member, Malabar News
Malabarnews_covid vaccine
Representational image
Ajwa Travels

ന്യൂ ഡെല്‍ഹി: കോവിഡ് മഹാമാരിക്കെതിരെയുള്ള വാക്‌സിന്‍ രാജ്യത്ത് 2021 ന്റെ തുടക്കത്തില്‍ തന്നെ ലഭ്യമായേക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇപ്പോള്‍ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളാണ് നടക്കുന്നത്. വാക്‌സിന്റെ പരീക്ഷണം വേഗത്തില്‍ തന്നെ നടക്കുന്നുണ്ടെന്നും രാജ്യത്ത് മൂന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ വാക്‌സിന്റെ ട്രയല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ 2021 ന്റെ ആദ്യ പാദത്തില്‍ തന്നെ വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാക്‌സിന്റെ വിതരണം രാജ്യത്ത് വലിയ വെല്ലുവിളിയായിരിക്കുമെന്ന് നേരത്തെ സെറം സിഇഒ അദാര്‍ പൂനവാല അഭിപ്രായപ്പെട്ടിരുന്നു. 80000 കോടി രൂപയുടെ ചിലവാണ് വാക്‌സിന്‍ വിതരണത്തിനായി ഉണ്ടാകുന്നതെന്നും ഇതിനായി 2 വര്‍ഷത്തിലേറെ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം 60 ലക്ഷം കവിഞ്ഞു.

Read also : മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം അനുവദിക്കും; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE