സ്വകാര്യ ആശുപത്രികളിലെ ചികിൽസാച്ചെലവ് നിയന്ത്രണം; അന്വേഷിക്കാൻ ഉന്നതതല സമിതി

സ്വകാര്യ ആശുപത്രികളിലെ ഉയർന്ന ചികിൽസാച്ചെലവും ചികിൽസാ പിഴയും സംബന്ധിച്ച പരാതികൾ വ്യാപകമായതോടെയാണ് സർക്കാരിന്റെ ഇടപെടൽ.

By Senior Reporter, Malabar News
Private Hospital Charges
Representational Image

കോട്ടയം: സ്വകാര്യ ആശുപത്രികളിലെ ചികിൽസാച്ചെലവ് നിയന്ത്രിക്കാൻ നടപടികളുമായി സംസ്‌ഥാന സർക്കാർ. ഉയർന്ന ചികിൽസാച്ചെലവും ചികിൽസാ പിഴയും സംബന്ധിച്ച പരാതികൾ വ്യാപകമായതോടെയാണ് സർക്കാരിന്റെ ഇടപെടൽ. പരാതികൾ പരിശോധിക്കുന്നതിനായി സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ആരോഗ്യവകുപ്പ് ഡയറക്‌ടറും മെഡിക്കൽ സർവീസ് കോർപറേഷൻ മാനേജിങ് ഡയറക്‌ടറും അംഗങ്ങളാണ്. സമിതി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ തുടർ നടപടികൾ എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു.

സ്വകാര്യ ആശുപത്രികളിലെ ചികിൽസ സാധാരണക്കാർക്ക് താങ്ങാവുന്ന രീതിയിലാക്കുക, മരുന്നുവില കൊള്ള അവസാനിപ്പിക്കുക തുടങ്ങിയവയ്‌ക്കാണ് സമിതിയുടെ അന്വേഷണത്തിൽ ഊന്നൽ.

സമിതി പരിശോധിക്കുന്ന വിഷയങ്ങൾ

  • ആശുപത്രി ഫാർമസികളിൽ നിന്ന് മരുന്നുകൾ എംആർപി വിലയിൽ തന്നെ ലഭ്യമാക്കണം. ഇതിനായി മരുന്നുവില സുതാര്യമാക്കും.
  • ആശുപത്രികളിൽ നടത്തുന്ന വിവിധ പരിശോധനകൾ സമിതി പരിശോധിക്കും. കൂടാതെ വിവിധ ശസ്‌ത്രക്രിയകളുടെ ചെലവും പരിശോധിക്കും.
  • മുറിവാടക നിരക്കുകൾ പുനഃപരിശോധിക്കും. ജനറൽ വാർഡിനും സാധാരണ മുറികൾക്കും മാത്രമാണ് പരിശോധന ബാധകം.
  • ചെലവ് കുറയ്‌ക്കുന്നതിന് സർക്കാർ ഇൻഷുറൻസ് പദ്ധതികൾ സ്വകാര്യ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കും.
  • സ്വകാര്യ ആശുപത്രികൾക്ക് മരുന്നുകൾ സർക്കാർ സ്‌ഥാപനമായ മെഡിക്കൽ സർവീസ് കോർപറേഷൻ വാങ്ങി നൽകുന്നതിനും ആലോചന.
  • ചികിൽസയിലെ പിഴവുകൾ, പോരായ്‌മകൾ എന്നിവ സമിതി പരിശോധിക്കും. ഇതോടൊപ്പം പിഴവുകൾ ഭാവിയിൽ ഒഴിവാക്കുന്നതിന് നടപടികൾ ബന്ധപ്പെട്ടവരെ ഉത്തരവാദികളാക്കുകയും ചെയ്യുന്ന തരത്തിൽ നടപടികൾ എടുക്കാനാണ് സമിതിക്ക് നൽകിയ നിർദ്ദേശം.

Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE