ചെന്നൈ: കോവിഡ് രോഗവ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നൽകി തമിഴ്‌നാട്. മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നേതൃത്വത്തില്‍ ശനിയാഴ്‌ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇളവുകൾ നൽകാൻ തീരുമാനമായത്.
സിനിമാ തിയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചു. നവംബര്‍ ഒന്നുമുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും. ഒന്ന് മുതല്‍ എട്ട് വരെയുളള ക്ളാസുകള്‍ക്ക് ഇടവിട്ട ദിവസങ്ങളില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനത്തിനാണ് അനുവാദം നല്‍കിയത്. കടകൾക്കും മറ്റ് വ്യാപാര സ്‌ഥാപനങ്ങൾക്കുമുളള സമയ നിയന്ത്രണങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ നീക്കി.
ഉൽസവകാലം ആയതിനാലാണ് ഷോപ്പുകള്‍, റെസ്‌റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവയുടെ സമയ നിയന്ത്രണം എടുത്തുകളഞ്ഞത്. ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ഗെയിമുകള്‍, കായിക പരിശീലനം എന്നിവയ്‌ക്കും അനുമതി നല്‍കി.
കേരളമൊഴികെ മറ്റ് സംസ്‌ഥാനങ്ങളിലേക്ക് എസി, നോണ്‍ എസി ബസുകളും സര്‍വീസ് നടത്താന്‍ അനുവദിച്ചു.
അതേസമയം ഉൽസവങ്ങളും രാഷ്‌ട്രീയ പരിപാടികളും നടത്തുന്നതിനുളള വിലക്ക് സര്‍ക്കാര്‍ നീട്ടി.
Most Read: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രി ഇടപെടുന്നു







































