വയനാട്: ജില്ലയിലെ പൂക്കോട് വെറ്റിനറി സർവകലാശാല കാമ്പസിലെ വിദ്യാർഥികൾക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നാണ് രോഗം ഉണ്ടായതെന്നാണ് നിലവിലെ കണ്ടെത്തൽ.
കഴിഞ്ഞ 22ആം തീയതിയാണ് കോളേജിലെ വിദ്യാർഥികൾക്കും ജീവനക്കാർക്കും വയറുവേദനയും, വയറിളക്കവും അനുഭവപ്പെട്ടത്. തുടർന്ന് ഇവർ വിവിധ ആശുപത്രികളിലായി ചികിൽസ തേടുകയായിരുന്നു. വനിതാ ഹോസ്റ്റലിലെ വിദ്യാർഥിനികളാണ് ചികിൽസ തേടിയവരിൽ ഏറെപ്പേരും.
രോഗബാധ ഉണ്ടായ സാഹചര്യത്തിൽ 31ആം തീയതി വരെ കോളേജും ഹോസ്റ്റലുകളും അടച്ചിട്ടിരിക്കുകയാണ്. കൂടാതെ വിദ്യാർഥികളോട് ഒരാഴ്ചയെങ്കിലും നിരീക്ഷണത്തിൽ തുടരാനും അധികൃതർ നിർദ്ദേശം നൽകി.
Read also: ഡെൽഹി കർഷക സമരവേദിക്ക് സമീപം വാഹനാപകടം; മൂന്ന് മരണം








































