ന്യൂഡെല്‍ഹി: യുപി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഡെല്‍ഹി ഹൈക്കോടതി. വീട്ടുകാരുടെ ഇഷ്‌ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചെന്ന് ആരോപിച്ച് രണ്ട് പേരെ അറസ്‌റ്റ് ചെയ്‌ത യുപി പോലീസിന്റെ നടപടിയെയാണ് കോടതി വിമര്‍ശിച്ചത്. പെൺകുട്ടിയുടെ വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ വയസ് പരിശോധിക്കാതെയാണ് പോലീസ് അറസ്‌റ്റ് നടത്തിയതെന്ന് കോടതി പറഞ്ഞു.
“ഞാന്‍ സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ നോക്കും. ഇവിടെ നിന്നാണ് അവരെ അറസ്‌റ്റ് ചെയ്‌തതെങ്കില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടും”-ജസ്‌റ്റിസ് മുക്‌ത ഗുപ്‌ത പറഞ്ഞു. പെണ്‍കുട്ടി പ്രായപൂര്‍ത്തി ആയ ആളാണെങ്കില്‍ അവർക്ക് വിവാഹം കഴിക്കാൻ സാധിക്കുമെന്നും യുപിയിലെ നടപടികൾ ഡെല്‍ഹിയില്‍ നടക്കില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
അതേസമയം, വിവാഹം കഴിഞ്ഞ പെണ്‍കുട്ടിക്ക് 21 വയസ് പൂര്‍ത്തിയായിരുന്നു എന്നത് എഫ്ഐആറില്‍ വ്യക്‌തമാണ്.
Read also: പാർട്ടി പ്രഖ്യാപനം; പിന്നാലെ അമരീന്ദർ സിംഗ് വീണ്ടും ഡെൽഹിയിലേക്ക്







































