മുംബൈ: സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയ്ക്ക് ബജ്രംഗ്ദള് പ്രവര്‍ത്തകരുടെ ഭീഷണി. ഫാറൂഖി ഹിന്ദു വിരുദ്ധനാണെന്നാണ് ബജ്രംഗ്ദളിന്റെ ആരോപണം. ഗുജറാത്തില്‍ നിന്നുള്ള സംഘം മുബൈയിലെത്തി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മുനവറിന്റെ ഷോകൾ റദ്ദ് ചെയ്തു. ഒക്ടോബര്‍ 29, 30 തിയതികളിലായി മുംബൈയിൽ നടത്താനിരുന്ന പരിപാടികളാണ് ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കിയത്.
ഫാറൂഖിയുടെ പരിപാടി ഹിന്ദുക്കള്‍ക്ക് എതിരാണെന്നും പരിപാടി നടത്തരുതെന്നും മൂന്ന് പേർ വന്ന് ഭീഷണിപ്പെടുത്തിയെന്ന് രംഗ് ശാരദ ഓഡിറ്റോറിയത്തിന്റെ ഉടമസ്ഥ പൂര്‍ണിമ ഷാ പറഞ്ഞു. പരിപാടി നടത്തിയാല്‍ വേദി കത്തിക്കുമെന്ന് അവര്‍ പറഞ്ഞു. പോലീസെത്തിയാണ് അവരെ തിരിച്ചയച്ചതെന്നും തുടർന്നാണ് പരിപാടി റദ്ദാക്കാൻ തീരുമാനിച്ചതെന്നും പൂര്‍ണിമ ഷാ പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെയും, ഹിന്ദു ദൈവങ്ങളെയും അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ജനുവരിയില്‍ മുനവര്‍ ഫാറൂഖിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസത്തിന് ശേഷം ഇദ്ദേഹത്തിന് സുപ്രീ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Read also: ഭർത്താവിന് നീതി വേണം; ഉദ്ദവിന് കത്തയച്ച് ക്രാന്തി വാങ്കഡെ






































