ഭർത്താവിന്​ നീതി വേണം; ഉദ്ദവിന്​ കത്തയച്ച് ക്രാന്തി വാങ്കഡെ

By Syndicated , Malabar News
kranti-wangade
Ajwa Travels

മുംബൈ: മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ദവ്​ താക്കറെക്ക്​ കത്തയച്ച് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെയുടെ ഭാര്യ ക്രാന്തി വാങ്കഡെ. തന്റെ ഭർത്താവിന്​ നീതി ലഭ്യമാക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ കത്ത്​. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്താനും ക്രാന്തി വാങ്കഡെ അനുമതി തേടിയിട്ടുണ്ട്​.

ഞങ്ങൾ എല്ലാദിവസവും ജനങ്ങളുടെ മുന്നിൽ അപമാനിതരാവുകയാണ്​. മഹാരാഷ്‌ട്രയിൽ സ്‍ത്രീയുടെ അന്തസ്​ ഓരോ ദിവസവും ചോദ്യം ​ചെയ്യപ്പെടുകയാണ്​. ബാൽതാക്കറെ ഉണ്ടായിരുന്നുവെങ്കിൽ ഒരിക്കലും ഇത്തരമൊരു സംഭവമുണ്ടാവാൻ അനുവദിക്കില്ലായിരുന്നു. നിങ്ങളിൽ ഞങ്ങൾ വിശ്വാസമർപ്പിക്കുകയാണ്​. നീതി നടപ്പാകുമെന്ന്​ തന്നെയാണ്​ പ്രതീക്ഷയെന്നും അവർ കത്തിൽ കൂട്ടിച്ചേർത്തു.

ബോളിവുഡ്​ താരം ഷാരൂഖിന്റെ മകൻ​ ആര്യൻ ഖാനെ ആഡംബര കപ്പലിൽ മയക്കുമരുന്ന്​ ഉപയോഗിച്ച കേസിൽ സമീർ വാങ്കഡെ അറസ്‌റ്റ്​ ചെയ്​തിരുന്നു. തുടർന്ന്​ സമീർ വാങ്കഡെ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

Read also: ‘ഇതൊന്നും ഇവിടെ നടക്കില്ല’; യുപി പോലീസിന് ഡെൽഹി ഹൈക്കോടതിയുടെ വിമർശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE