കൊച്ചി: മോൻസൺ മാവുങ്കലിന് എതിരായ അന്വേഷണ പുരോഗതി റിപ്പോർട് ഹൈക്കോടതിക്ക് കൈമാറി. മുദ്രവെച്ച കവറിൽ ആണ് അന്വേഷണ റിപ്പോർട് നൽകിയത്. മോൻസന് എതിരെ അന്വേഷണം ആവശ്യപ്പെട്ട് മുൻ ഡിജിപി ലോക്‌നാഥ് ബഹ്റ എഴുതിയ കത്തും കോടതിക്ക് കൈമാറിയിട്ടുണ്ട്.
പുരാവസ്‌തു മ്യൂസിയത്തിന്റെ പ്രവർത്തനത്തിൽ സംശയം പ്രകടിപ്പിച്ചുകൊണ്ട് ഡിജിപി മനോജ് എബ്രഹാം എഴുതിയ നോട് ഫയലും റിപ്പോർട്ടിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
വിദേശ സംഘടനകളുമായി കേസിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും സത്യം പുറത്തുവരണം എന്നും കോടതി നേരത്തെ പറഞ്ഞിരുന്നു. മോൻസന്റെ മുൻ ഡ്രൈവർ അജി പോലീസ് പീഡനം ആരോപിച്ചു നൽകിയ ഹരജി പരിഗണിക്കവെ ആയിരുന്നു തട്ടിപ്പിലെ ഉന്നത ഇടപെടലുകളിൽ കോടതി ചില സംശയങ്ങൾ ഉന്നയിച്ചത്. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബഞ്ചാണ് ഹരജി പരിഗണിക്കുക.
അതേസമയം, മോൻസൺ മാവുങ്കലുമായുള്ള അവിശുദ്ധ ബന്ധത്തില്‍ ആരോപണ വിധേയനായ ഐജി ജി ലക്ഷ്‌മണയ്‌ക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഐജിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തു. ലക്ഷ്‌മണയുടെ ഇടപെടല്‍ പോലീസിന്റെ മാന്യതക്ക് ചേരാത്ത നടപടിയാണെന്ന് നേരത്തെ ഡിജിപി അനില്‍കാന്ത് റിപ്പോര്‍ട് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഐജി ലക്ഷ്‌മണയ്‌ക്ക് എതിരായ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പുവച്ചത്.
മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം ഐജി ലക്ഷ്‌മണയ്‌ക്ക് കുരുക്കാണെന്ന് വ്യക്‌തമാക്കി കൂടുതല്‍ തെളിവുകളും പുറത്ത് വന്നിരുന്നു. മോന്‍സണ്‍ മാവുങ്കലുമായി ഐജി ലക്ഷ്‌മണയ്‌ക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നു എന്നാണ് പുറത്ത് വന്ന വിവരങ്ങള്‍. പുരാവസ്‌തു തട്ടിപ്പ് കേസിൽ കസ്‌റ്റഡിയിലുള്ള മോന്‍സണ്‍ മാവുങ്കലിന്റെ ഇടനിലക്കാരനായി ലക്ഷ്‌മണ പ്രവര്‍ത്തിച്ചെന്ന് വ്യക്‌തമാക്കുന്ന ഫോണ്‍രേഖകളും പുറത്ത് വന്നിരുന്നു. ഇതാണ് നടപടിയിലേക്ക് നയിച്ചത്.
Most Read: വൈറസിനെതിരായ പോരട്ടത്തിലെ നാഴികക്കല്ല്; രാജ്യത്ത് കോവിഡ് ഗുളികയ്‌ക്ക് അംഗീകാരം ഉടന്‍








































