കോഴിക്കോട്: പോലീസുകാർക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. കോഴിക്കോട് കട്ടാങ്ങൽ ഏരിമലയിൽ പിടികിട്ടാപ്പുള്ളിയായ ടിങ്കു എന്ന ഷിജുവിനെ അറസ്‌റ്റ് ചെയ്യാൻ പോയ പോലീസ് സംഘത്തെയാണ് പ്രതിയും കൂട്ടാളികളും ചേർന്ന് ആക്രമിച്ചത്.
ഗുണ്ടകളുടെ ആക്രമണത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റു. ഒരാളുടെ കാലൊടിഞ്ഞ നിലയിലാണ്. റൂറൽ എസിപിയുടെ നേതൃത്വത്തിൽ കൂടുതൽ പോലീസുകാർ സ്‌ഥലത്ത് എത്തിയാണ് പ്രതിയെ പിടികൂടിയത്.
എന്നാൽ അറസ്‌റ്റ് ചെയ്‌ത് വൈദ്യ പരിശോധനക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയും ഇയാൾ ഉദ്യോഗസ്‌ഥരെ ആക്രമിച്ചു. നടുറോഡിൽ വാഹനത്തിന് മുകളിൽ കയറി ഭീഷണി മുഴക്കുകയും ചെയ്‌തു. ഇതോടെ കൂടുതൽ പോലീസുകാർ എത്തിയാണ് ഇയാളെ കീഴടക്കിയത്.
പരിക്കേറ്റ പോലീസ് ഉദ്യോഗസ്‌ഥർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. വിവിധ ജില്ലകളിലായി നിരവധി കേസുകളിൽ പ്രതിയാണ് ഷിജുവെന്ന് പോലീസ് വ്യക്‌തമാക്കി.
Most Read: എസ്‌ഡിപിഐയെ നിരോധിക്കണം; ആർഎസ്എസ്





































