ദുബായ് : ദുബായില്‍ നിന്നും പുറത്തേക്ക് പോകാനും ദുബായിലേക്ക് കടക്കാനുമുള്ള യാത്രാ നിബന്ധനകളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ് വെള്ളിയാഴ്‌ചയാണ് പുതിയ അറിയിപ്പുകള്‍ പുറത്തിറക്കിയത്. പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം യാത്രക്കാര്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിലൂടെ സുരക്ഷയില്‍ വിട്ടു വീഴ്‌ച വരുത്താതെ യാത്രക്കാരുടെ പ്രയാസം കുറക്കുകയാണ് ലക്‌ഷ്യം.
പുതിയ നിര്‍ദ്ദേശം അനുസരിച്ച് വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന ദുബായ് പൗരൻമാര്‍ക്ക് യാത്രക്ക് മുന്‍പ് കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ നിര്‍ബന്ധമല്ല. ദുബായിലെത്തിയ ശേഷം ഇവര്‍ പരിശോധന നടത്തിയാല്‍ മതിയാകും. ഏത് രാജ്യത്ത് നിന്നും ദുബായിലെത്തുന്ന ദുബായ് പൗരൻമാര്‍ക്ക് ഇനി മുതല്‍ ഈ ഇളവ് ലഭിക്കും.
എന്നാല്‍ ദുബായിലേക്ക് എത്തുന്ന പ്രവാസികളും സന്ദര്‍ശക വിസകളില്‍ എത്തുന്ന വിദേശികളും യാത്രക്ക് മുന്‍പ് കോവിഡ് പരിശോധന ഫലം ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ ചില രാജ്യങ്ങളില്‍ നിന്നെത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ മാത്രം കോവിഡ് പരിശോധന നടത്തിയാല്‍ മതിയാകും. ഒപ്പം തന്നെ യുഎഇയില്‍ നിന്ന് പുറത്തേക്ക് പോകുന്ന യാത്രക്കാര്‍ അവര്‍ എത്തിച്ചേരുന്ന രാജ്യങ്ങളില്‍ കോവിഡ് പരിശോധന ഫലം നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കില്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയാകും.
Read also : നാളെ ആകെ 8 ജില്ലകളിൽ നിരോധനാജ്‌ഞ