നാളെ ആകെ 8 ജില്ലകളിൽ നിരോധനാജ്‌ഞ

By News Desk, Malabar News
144 Declared In Two Districts
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാളെ 8 ജില്ലകളിൽ നിരോധനാജ്‌ഞ ഏർപ്പെടുത്തി സർക്കാർ. തിരുവനന്തപുരം, എറണാകുളം ജില്ലകൾക്ക് പുറമേ കോഴിക്കോട്, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നിരോധനാജ്‌ഞ. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കി.

Also Read: കോവിഡ്; എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നിരോധനാജ്‌ഞ

വിവാഹം, മരണാനന്തര ചടങ്ങുകളിൽ നിലവിലുള്ള ഇളവ് തുടരും. വിവാഹത്തിന് അൻപത് പേർക്കും സംസ്‌കാര ചടങ്ങുകളിൽ 20 പേർക്കുമാണ് പങ്കെടുക്കാൻ അനുമതി. സർക്കാർ, രാഷ്ട്രീയ, മത, സാംസ്‌കാരിക ചടങ്ങുകളിൽ 20 പേർക്ക് മാത്രം പങ്കെടുക്കാം. സർക്കാർ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവർത്തിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. പൊതുഗതാഗതം തടയില്ല. കടകളിൽ അടക്കം സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ നടപടിയുണ്ടാകും. കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്രീകരിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകും. നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE