കോവിഡ്; എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നിരോധനാജ്‌ഞ

By Trainee Reporter, Malabar News
kerala-covid-malabarnews
Photo Courtesy : Financial Express
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എറണാകുളത്തും തിരുവനന്തപുരത്തും നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. നാളെ മുതലാണ് ഇരു ജില്ലകളിലും നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും കര്‍ശനമായി പാലിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒക്‌ടോബര്‍ 2ന് മുന്‍പ് പ്രഖ്യാപിച്ച പൊതുപരീക്ഷകള്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നടത്താം. വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും ഇളവുകള്‍ തുടരും. കണ്ടൈന്‍മെന്റ് സോണുകള്‍ അല്ലാത്ത ഇടങ്ങളില്‍ 50 പേര്‍ക്ക് വീതം വിവാഹങ്ങളില്‍ പങ്കെടുക്കാം. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും പ്രവര്‍ത്തിക്കാമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ജില്ലകളിലെ പൊതുഗതാഗതം തടസപ്പെടില്ല. സര്‍ക്കാര്‍, രാഷ്‌ട്രീയ, മത, സാംസ്‌കാരിക പരിപാടികളില്‍ 20 പേരില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ പറ്റില്ല. കടകള്‍ക്ക് മുന്നില്‍ 5 പേരില്‍ കൂടുതല്‍ പാടില്ലായെന്നും നിര്‍ദ്ദേശമുണ്ട്. തിരുവനന്തപുരത്ത് ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ടൈന്‍മെന്റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

Read also: കോവിഡ് രൂക്ഷം: സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE