കോവിഡ് രൂക്ഷം: സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചു

By Trainee Reporter, Malabar News
LDF rejects complete lockdown
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. അഞ്ച് പേരില്‍ കൂടുതല്‍ പേര്‍ ഒത്തുചേരുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സിആര്‍പിസി 144 പ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവ്. മറ്റന്നാള്‍ രാവിലെ 9 മുതല്‍ ഒരു മാസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ജില്ലാ കലക്‌ടർമാർക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

കടകളില്‍ സാമൂഹിക അകലം പാലിക്കണമെന്നും മുഖാവരണം നിര്‍ബന്ധമാക്കണമെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ആള്‍ക്കൂട്ട നിയന്ത്രണത്തിന്റെ ഭാഗമായി വിവാഹത്തിനും സംസ്‌കാരചടങ്ങുകള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങള്‍ രൂക്ഷമായ അവസരത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

Read also: ജില്ല തിരിച്ച് പദ്ധതികള്‍, കോവിഡ് വ്യാപന നിയന്ത്രണം ലക്ഷ്യം; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE