ജില്ല തിരിച്ച് പദ്ധതികള്‍, കോവിഡ് വ്യാപന നിയന്ത്രണം ലക്ഷ്യം; മുഖ്യമന്ത്രി

By Team Member, Malabar News
Malabarnews_covid control in kerala
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പുതിയ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. ജില്ല തിരിച്ചുള്ള പ്രത്യേക പദ്ധതികളിലൂടെ വിവിധ ജില്ലകളില്‍ ഉയരുന്ന കോവിഡ് രോഗവ്യാപനം നിയന്ത്രണത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം,ആലപ്പുഴ എന്നീ ജില്ലകളില്‍ പ്രത്യേക ചലഞ്ചുകളും പരിപാടികളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കോഴിക്കോട് ജില്ലയില്‍ കോവിഡ് നിരീക്ഷണവും ചികിത്സയും ഏകോപിപ്പിക്കുന്നതിനായി കോവിഡ് ജാഗ്രത ഐഡി നിര്‍ബന്ധമാക്കി. ഒപ്പം തന്നെ ടെലി കണ്‍സള്‍ട്ടേഷനും ജില്ലയില്‍ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാം. ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച ആളുകളുടെ എണ്ണം 1072 ആണ്. ഇവരില്‍ 1013 ആളുകള്‍ക്കും രോഗബാധ ഉണ്ടായിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയുമാണ്. ജില്ലയില്‍ മരിക്കുന്നവരില്‍ ഏറെപ്പേരും 60 വയസിന് മുകളിലുള്ളവരാണ്. ഇവരുടെ കുടുംബാംഗങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

മലപ്പുറത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 968 ആണ്. ഇവിടെ കോവിഡ് ആശുപത്രി ചികിത്സക്കും കാരുണ്യ സേവനത്തിനും ഐഡി നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒപ്പം തന്നെ ജില്ലയിലെ രണ്ടാമത്തെ കോവിഡ് ആശുപത്രിയായി പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ 934 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗികളാകുന്ന ആളുകളില്‍ കൂടുതല്‍ പേരും 40 വയസിന് മുകളിലുള്ളവരാണ്. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാത്ത നിരവധി കേസുകളാണ് തലസ്ഥാനത്തു ദിനംപ്രതി ഉണ്ടാകുന്നത്. ഇത് രോഗവ്യാപനം ഉയരുന്നതിന് കാരണമാകുന്നുണ്ട്.

ആലപ്പുഴ ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ക്യാംപെയിന്‍ നടത്താന്‍ തീരുമാനമായിട്ടുണ്ട്. ഇന്ന് മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള തീയതികളില്‍ കരുതാം ആലപ്പുഴയെ എന്ന ടാഗ് ലൈനില്‍ ജില്ലയില്‍ ക്യാംപെയിന്‍ സംഘടിപ്പിക്കും. ജില്ലയിലെ വയോജനങ്ങളുടെ സംരക്ഷണത്തിനായിരിക്കും ക്യാംപെയിനിലൂടെ കൂടുതല്‍ പ്രാധാന്യം നല്‍കുക. ജില്ലയില്‍ ഏകദേശം 3.30 ലക്ഷം വയോധികരാണുള്ളത്.

എറണാകുളം ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൊറോണ ഫ്ലയിങ് സ്‌ക്വാഡ് രൂപീകരിക്കും. കണ്ണൂര്‍ ജില്ലയില്‍ രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി നോ മാസ്‌ക് നോ എന്‍ട്രി ചലഞ്ചും, സീറോ കോണ്ടാക്‌ട് ചലഞ്ചും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒപ്പം തന്നെ ജീവനക്കാരുടെ അഭാവം പ്രശ്‌നമായിക്കൊണ്ടിരിക്കുന്ന കാസര്‍കോട്ടെ കോവിഡ് ആശുപത്രിയിലേക്ക് 191 തസ്‌തികകളില്‍ ഉടന്‍ തന്നെ ജീവനക്കാരെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.

Read also : നൂറ് ദിവസത്തിനുള്ളില്‍ 50000 തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE