നൂറ് ദിവസത്തിനുള്ളില്‍ 50000 തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും; മുഖ്യമന്ത്രി

By Syndicated , Malabar News
Kerala CM_Malabar news
Ajwa Travels

തിരുവനന്തപുരം: നൂറ് ദിവസം കൊണ്ട് 50,000 തൊഴില്‍ അവസരങ്ങള്‍ സംസ്ഥാനത്ത് സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ മറ്റ് വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാന്‍ പാടില്ലെന്ന നിലയിലാണ് സര്‍ക്കാര്‍ പോകുന്നത് . ഡിസംബറിന് മുന്‍പ് അവസരങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

100 ദിവസം കൊണ്ട് 100 ദിന പരിപാടി പ്രഖ്യാപിച്ചിരുന്നു. കോവിഡ് തൊഴിലില്ലായ്‌മ സൃഷ്‌ടിച്ചു. ഇത് പരിഹരിക്കാന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. എല്ലാ ഒഴിവുകളും അറിയിക്കാന്‍ പി എസ് സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പി എസ് സി വഴി 5000 പേര്‍ക്കെങ്കിലും നിയമനം നല്‍കുകയാണ് ലക്ഷ്യം. പി എസ് സി നിയമനങ്ങളില്‍ സര്‍ക്കാര്‍ സര്‍വകാല റെക്കോര്‍ഡ് നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ രണ്ടാഴ്‌ചയിലും തൊഴില്‍ ലഭിച്ചവരുടെ മേല്‍വിലാസം പരസ്യപ്പെടുത്തും. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ 18600, ഹയര്‍ സെക്കണ്ടറിയില്‍ 425 തസ്‌തികയും സൃഷ്‌ടിക്കും.

മെഡിക്കല്‍ കോളേജില്‍ 700, ആരോഗ്യവകുപ്പില്‍ 500 തസ്‌തിക സൃഷ്‌ടിക്കും. പട്ടികവര്‍ഗക്കാരില്‍ 500 പേരെ ഫോറസ്റ്റില്‍ ബീറ്റ് ഓഫീസര്‍മാരായി നിയമിക്കും. സഹകരണ വകുപ്പിലും സ്ഥാപനങ്ങളിലുമായി 500 സ്ഥിരം താത്കാലിക നിയമനം നടത്തും. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 23700 തൊഴിലവസരങ്ങളാണ് സൃഷ്‌ടിക്കുക. വ്യവസായ വകുപ്പിന് കീഴില്‍ 700 സംരംഭങ്ങള്‍ക്ക് നിക്ഷേപ സബ്‌സിഡി അനുവദിച്ചു. ഇവയും യുദ്ധകാല അടിസ്ഥാനത്തില്‍ പരിശോധന പൂര്‍ത്തിയാക്കും. 100 നാളികേര സംസ്‌കരണ യൂണിറ്റുകളിലായി ആയിരം പേര്‍ക്ക് തൊഴില്‍ നല്‍കും.

വിദേശ ജോലിക്ക് 90 നഴ്‌സ്‌മാര്‍ക്ക് പ്രത്യേക വൈദഗ്ധ്യം നല്‍കും. പട്ടികജാതി വികസന കോര്‍പ്പറേഷന്‍ സംരഭകത്വ വികസന പദ്ധതി വഴി 1398 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. ഗ്രാമീണ തൊഴിലില്ലായ്‌മ കുറക്കാന്‍ തൊഴിലുറപ്പ് ദിനം 200 ആക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്‌ത്‌ പുതിയ തൊഴിലവസരം സൃഷ്‌ടിക്കും. നാടാകെ ഒന്നിച്ചണിനിരന്ന് കോവിഡിന്റെ സാമ്പത്തിക ആഘാതത്തില്‍ നിന്ന് മറികടക്കാനാണ് ശ്രമം.

Read also: രാഹുല്‍ ഗാന്ധിയുടെ അറസ്റ്റ്; യോഗി സ്വന്തം നിഴലിനെ പോലും ഭയക്കുന്നു – മുനവ്വറലി തങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE