‘വർഗീയ ചേരിതിരിവ് കേരളത്തിൽ നടക്കില്ല’; അമിത് ഷായോട് മുഖ്യമന്ത്രി

കേരളത്തിൽ എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ട്. എന്നാൽ, കർണാടകയിൽ സ്‌ഥിതി അങ്ങനെ അല്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.

By Trainee Reporter, Malabar News
pinarayi vijayan
Ajwa Travels

തിരുവനന്തപുരം: ‘കേരളം സുരക്ഷിതമല്ലെന്ന’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരോക്ഷ പ്രഖ്യാപനത്തിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ എന്ത് അപകടമാണ് അമിത് ഷായ്‌ക്ക് കാണാനായതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിൽ എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമുണ്ട്. കേരളം എന്താണ്, കർണാടക എന്താണ് എന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലും വർഗീയ ചേരിതിരിവ് സൃഷ്‌ടിക്കാനാണ് അമിത് ഷായുടെയും കൂട്ടരുടെയും ശ്രമം. കേരളത്തിൽ എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ട്. എന്നാൽ, കർണാടകയിൽ സ്‌ഥിതി അങ്ങനെ അല്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഭരണം ഉള്ളിടത്തും ഇല്ലാത്തിടത്തും സംഘപരിവാർ വർഗീയ കലാപങ്ങൾക്കും വർഗീയ ചേരിതിരിവിനും ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അതിസമ്പന്നർക്ക് വേണ്ടിയാവരുത് ഭരണം. നാട്ടിലെ പാവപ്പെട്ടവന് വേണ്ടിയാവണം ഭരണം. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തി വാഴുകയാണ്. ഇതിനെതിരെ ജനങ്ങൾ പ്രതിഷേധിക്കാനിറങ്ങും. ആ കാര്യങ്ങൾ ജനങ്ങൾ ചിന്തിക്കാതിരിക്കാൻ വർഗീയ സംഘർഷം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സംഘപരിവാർ വർഗീയ കലാപങ്ങൾക്കും വർഗീയ ചേരിതിരിവിനും ശ്രമിക്കുകയാണ്. ബിജെപിയുടെ അത്തരം നീക്കങ്ങൾ നടക്കാത്ത ഒരിടം കേരളമാണ്. മറ്റ് പ്രദേശങ്ങളെ പോലെ ഈ പ്രദേശത്തെ മാറ്റാൻ ഈ നാടും ജനങ്ങളും സമ്മതിക്കില്ല. വർഗീയതക്കെതിരെ ജീവൻ കൊടുത്ത് പോരാടിയവരാണ് ഈ മണ്ണിലുള്ളത്. അത് മനസിലാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കർണാടകയിലെ പുത്തൂരിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളം സുരക്ഷിതമല്ലെന്ന പരോക്ഷ പ്രഖ്യാപനം നടത്തിയത്. ‘നിങ്ങളുടെ തൊട്ടടുത്ത് കേരളമുണ്ട്. ഞാൻ കൂടുതലൊന്നും പറയുന്നില്ല. നിങ്ങൾക്ക് കർണാടകയെ സുരക്ഷിതമായി നിലനിർത്തണമെങ്കിൽ, ബിജെപിക്ക് മാത്രമേ സാധിക്കൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഒരു ബിജെപി സർക്കാരിന് മാത്രമേ അതിന് സാധിക്കുകയുള്ളൂവെന്നും’ അമിത് ഷാ പറഞ്ഞു. ഈ പരാമർശത്തിന് എതിരെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Most Read: നികുതി ബഹിഷ്‌കരണ സമരം വേണ്ടെന്ന് കെപിസിസി; പ്രവർത്തകരിൽ ആശയക്കുഴപ്പം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE