വാർത്തയാകുന്ന രീതിയിലല്ല പ്രശ്‌നങ്ങൾ ഉന്നയിക്കേണ്ടത്; ഗണേഷിനെതിരെ മുഖ്യമന്ത്രി

കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ സർക്കാരിനും മന്ത്രിമാർക്കുമെതിരെ കെബി ഗണേഷ് കുമാർ ഉന്നയിച്ച വിമർശനങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്നും പ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടാകുന്നതെന്നുമായിരുന്നു ഗണേഷിന്റെ വിമർശനം.

By Trainee Reporter, Malabar News
CM against Ganesh

തിരുവനന്തപുരം: കെബി ഗണേഷ് കുമാറിനെതിരെ രോഷാകുലനായി മുഖ്യമന്ത്രി. പാർലമെന്ററി യോഗത്തിൽ വെച്ചാണ് ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനം ഉന്നയിച്ചത്. വാർത്തയാകുന്ന രീതിയിലല്ല പ്രശ്‌നങ്ങൾ ഉന്നയിക്കേണ്ടത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. അതേസമയം, ഇന്നത്തെ യോഗത്തിൽ ഗണേഷ് പങ്കെടുത്തിരുന്നില്ല.

‘വാർത്തയാകുന്ന രീതിയിലല്ല പ്രശ്‌നങ്ങൾ ഉന്നയിക്കേണ്ടത്. ആ ശൈലി ശരിയല്ല. സർക്കാർ പണം അനുവദിക്കാതെയാണോ ഗണേഷിന്റെ മണ്ഡലമായ പത്തനാപുരത്ത് വികസനം നടന്നതെന്നും’ മുഖ്യമന്ത്രി ചോദിച്ചു. പത്തനാപുരത്ത് അനുവദിച്ച പദ്ധതികളുടെ കണക്കും മുഖ്യമന്ത്രി വായിച്ചു. കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ സർക്കാരിനും മന്ത്രിമാർക്കുമെതിരെ ഗണേഷ് ഉന്നയിച്ച വിമർശനങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്നും പ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടാകുന്നതെന്നുമായിരുന്നു ഗണേഷിന്റെ വിമർശനം. ഭരണപക്ഷ എംഎൽഎമാരെ പോലും സർക്കാർ അവഗണിക്കുക ആണെന്നായിരുന്നു ഗണേഷ് തുറന്നടിച്ചത്. തുറന്നു പറയുന്നതിന്റെ പേരിൽ നടപടി എടുക്കാനാണെങ്കിൽ അത് ചെയ്‌തോളൂ എന്ന വെല്ലിവിളിയുമായി ഗണേഷ് വേദി വിടുകയും ചെയ്‌തിരുന്നു.

ഈ യോഗത്തിൽ മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നില്ല. ഇതിന് മറുപടിയെന്നോണമാണ് ഇന്ന് നടന്ന എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിൽ വെച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം.

Most Read: ഭൂചലനത്തിൽ വിറച്ച് തുർക്കി; ദേശീയ ദുരന്തനിവാരണ സേനയെ അയക്കുമെന്ന് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE