പ്രതിദിന വാര്‍ത്താ സമ്മേളനത്തിന് അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

By Syndicated , Malabar News
Malabarnews_pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം: പ്രതിദിന വാര്‍ത്താ സമ്മേളനം താല്‍ക്കാലികമായി നിര്‍ത്തിവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌ഥാനത്ത് കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങളോട് നേരിട്ട് സംവദിക്കാനായി ആരംഭിച്ചതാണ് പ്രതിദിന വാർത്താ സമ്മേളനം. തദ്ദേശ തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമുള്ളതിനാല്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുള്ള രാഷ്‌ട്രീയ പ്രസ്‌താവനകള്‍ അനുവദനീയമല്ല എന്നതിനാലാണ് വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിട്ടത്.

സര്‍ക്കാര്‍ സംവിധാനം ഒഴിവാക്കി വാര്‍ത്താ സമ്മേളനം പുനരാരംഭിക്കാനുള്ള നടപടികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആലോചിക്കുന്നുണ്ട്. പെരുമാറ്റ ചട്ടമുള്ളതിനാല്‍ ഓഫീസ്, ഔദ്യോഗിക വസതി എന്നിവിടങ്ങളില്‍ നിന്ന് രാഷ്‌ട്രീയ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കില്ല. പബ്ളിക് റിലേഷന്‍ ഡിപാര്‍ട്ട്മെന്റ് വഴിയുള്ള മറുപടികള്‍ക്കും വിലക്കുണ്ട്.

Read also: കോവിഡ് രോഗിയെ പീഡിപ്പിച്ച കേസ്; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE