കോവിഡ് രോഗിയെ പീഡിപ്പിച്ച കേസ്; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

By Syndicated , Malabar News
Ambulance rape case_Malabar news
Ajwa Travels

പത്തനംതിട്ട: ആംബുലന്‍സില്‍ കോവിഡ് രോഗിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍  പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പബ്ളിക് പ്രോസിക്യൂട്ടര്‍ നിരത്തിയ വാദങ്ങള്‍ ശരിവച്ചാണ് കോടതി നടപടി.

നൗഫലിന്റെ പ്രവര്‍ത്തി പെണ്‍കുട്ടിക്ക് കടുത്ത മാനസിക ആഘാതമാണ് ഏല്‍പ്പിച്ചത്. വിവാഹിതനായ പ്രതി മനപൂര്‍വമാണ്  കൃത്യം നടത്തിയതെന്നും അതുകൊണ്ട് തന്നെ കോടതിയുടെ ഒരു പരിഗണനക്കും ഇയാൾ അര്‍ഹനല്ലെന്നും  പബ്ളിക്ക് പ്രോസിക്യൂട്ടര്‍ വാദിച്ചു.

സെപ്റ്റംബര്‍ 5ന് രാത്രിയാണ് ആറൻമുളക്ക് അടുത്ത് നാല്‍ക്കാലിക്കല്‍ പാലത്തിന് സമീപം കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചത്. പ്രതി നൗഫലിനെ അന്നുരാത്രി തന്നെ പൊലീസ് പിടികൂടിയിരുന്നു. വധശ്രമക്കേസില്‍ ഉള്‍പ്പെടെ മുൻപും ഇയാൾ പ്രതിയായിട്ടുണ്ട്.

Read also: മാദ്ധ്യമങ്ങളെ കാണും, ഒരുപാട് പറയാനുണ്ട്; ശോഭാ സുരേന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE