മാദ്ധ്യമങ്ങളെ കാണും, ഒരുപാട് പറയാനുണ്ട്; ശോഭാ സുരേന്ദ്രന്‍

By Syndicated , Malabar News
Shobha Surendran_Malabar new
Ajwa Travels

കോഴിക്കോട്: സംസ്‌ഥാന  ബിജെപിയിലെ അഭിപ്രായഭിന്നത സംബന്ധിച്ച് പരസ്യ പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍. വരുംദിവസങ്ങളിലായി ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും മാദ്ധ്യമങ്ങളോട് പ്രതികരിക്കുമെന്നും മിസോറാം ഗവര്‍ണറും മുന്‍ സംസ്‌ഥാന അധ്യക്ഷനുമായ പിഎസ് ശ്രീധരന്‍ പിള്ളയുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം ശോഭ സുരേന്ദ്രന്‍  പറഞ്ഞു.

അധികാര മോഹിയാണെങ്കില്‍ തനിക്ക്  ബിജെപിയില്‍ പ്രവര്‍ത്തിക്കേണ്ട കാര്യമില്ലെന്നും ഒരു മെമ്പര്‍ പോലും ഇല്ലാതിരുന്ന സമയത്താണ് താന്‍  പാര്‍ട്ടിയിലെത്തിയതെന്നും ശോഭ സുരേന്ദ്രന്‍ വ്യക്‌തമാക്കി. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി ശോഭ സുരേന്ദ്രന്  അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതായി നേരത്തെ തന്നെ വ്യക്‌തമായിരുന്നു. പാര്‍ട്ടി പുനസംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നും തന്നെ രാഷ്‌ട്രീയപരമായി ഇല്ലായ്‌മ ചെയ്യാനാണ് സുരേന്ദ്രന്‍ ശ്രമിക്കുന്നതെന്നും ശോഭ പരാതി ഉന്നയിച്ചിരുന്നു.

പ്രശ്‍നം ഉടന്‍ പരിഹരിക്കണമെന്നും അല്ലെങ്കില്‍ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ആര്‍എസ്എസ് നേതൃത്വം സുരേന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ഇത്രയും വലുതാവുന്നതുവരെ നീട്ടി കൊണ്ടുപോയതിലുള്ള അതൃപ്‌തിയും ആര്‍എസ്എസ് സുരേന്ദ്രനെ അറിയിച്ചു. കെ സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രന് പിന്നാലെ പിഎം വേലായുധനും  രംഗത്തെത്തിയിരുന്നു. സുരേന്ദ്രനില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാല്‍  തന്ന വാക്ക് പാലിക്കാതെ സുരേന്ദ്രന്‍  വഞ്ചിക്കുകയാണ് ചെയ്‌തതെന്നും വേലായുധന്‍ പറഞ്ഞു.

Read also: എറണാകുളത്ത് കാട്ടാനയുടെ ആക്രമണം; വയോധിക കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE