എറണാകുളത്ത് കാട്ടാനയുടെ ആക്രമണം; വയോധിക കൊല്ലപ്പെട്ടു

By Team Member, Malabar News
Malabarnews_eranakulam
Representational image
Ajwa Travels

എറണാകുളം : ജില്ലയില്‍ മാമലക്കണ്ടത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. മാമലക്കണ്ടം എളംബ്‌ളാശേരി ചപ്പാത്ത് സ്വദേശിനിയായ നളിനി(52)യാണ് കൊല്ലപ്പെട്ടത്. വാഴയില്‍ കൃഷ്‌ണന്‍ കുട്ടിയുടെ ഭാര്യയാണ് മരിച്ച നളിനി.

ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനാതിര്‍ത്തിയോട് അടുത്തുള്ള കൃഷിസ്‌ഥലത്ത് മേയാന്‍ വിട്ടിരുന്ന പശുവിനെ അഴിക്കാനായി ചെന്നപ്പോഴാണ് സംഭവം നടന്നത്. ഏറെനേരമായിട്ടും നളിനിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിസര പ്രദേശങ്ങളില്‍ അന്വേഷിച്ചു. ഇതിനെ തുടര്‍ന്നാണ് കൃഷി സ്‌ഥലത്ത് നിന്നും നളിനിയെ കണ്ടെത്തിയത്.

Read also : നിക്ഷേപ തട്ടിപ്പ് കേസ്; എംസി കമറുദ്ദീൻ 14 ദിവസം റിമാൻഡിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE