മുഖ്യമന്ത്രി ഇന്ന് മാദ്ധ്യമങ്ങളെ കാണും

By News Desk, Malabar News
pinarayi vijayan
Rep. Image
Ajwa Travels

തിരുവനന്തപുരം: ഒരു മാസത്തെ ഇടവേളയ്‌ക്ക്‌ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാദ്ധ്യമങ്ങളെ കാണും. കോവിഡ് അവലോകന യോഗത്തിന് ശേഷം വൈകുന്നേരം ആറ് മണിക്കാണ് വാര്‍ത്താ സമ്മേളനം. പ്രതിദിന വാര്‍ത്താ സമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രി ഇപ്പോൾ വാര്‍ത്താ സമ്മേളനം നടത്താതിരിക്കുന്നതിന് എതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

വാര്‍ത്താ സമ്മേളനം നടത്താതിരിക്കുന്നത് വീഴ്‌ചകള്‍ മറച്ചുവെക്കാനാണെന്ന ആരോപണം കോണ്‍ഗ്രസും ബിജെപിയും ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്താത്തതിനെതിരെ സമൂഹ മാദ്ധ്യമങ്ങളിലും വിമർശനങ്ങൾ ഉയർന്നിരുന്നു.

ഇന്ത്യക്ക് മുഴുവന്‍ ഭീഷണിയും വെല്ലുവിളിയുമായി കേരളത്തിലെ കോവിഡ് വ്യാപനം മാറുമ്പോള്‍ മുഖ്യമന്ത്രിയെ കാണാനില്ലെന്നും, കേരളത്തിൽ ഉണ്ടെങ്കില്‍ എത്രയും വേഗം സാഹചര്യം അദ്ദേഹം വിശദീകരിക്കണമെന്നും കേന്ദ്രമന്ത്രി വി മുരളീധരനും ആവശ്യപ്പെട്ടിരുന്നു.

സംസ്‌ഥാനത്ത് നടക്കുന്ന ഒരു കാര്യവും ഗൗരവമായി കാണാതെയുള്ള മുഖ്യമന്ത്രിയുടെ മൗനം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യമുന്നയിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി എന്ത് മറുപടി നല്‍കുമെന്നത് ശ്രദ്ധേയമാണ്.

National News: ഭരണകൂടത്തിന്റെ നുണകൾ ചോദ്യം ചെയ്യാനുള്ള കടമ പൗരനുണ്ട്; ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE