തിരുവനന്തപുരം: ലോകസഞ്ചാരി കെആര്‍ വിജയന് ആദരാഞ്ജലി അര്‍പ്പിച്ച് മന്ത്രി വി ശിവന്‍കുട്ടി. ജപ്പാന് മോഹം ബാക്കിയാക്കിയാണ് വിജയന് യാത്രയായതെന്നും, മോഹനയുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
ചായക്കടയിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു വിജയനും ഭാര്യ മോഹനയും വിദേശ യാത്രകള്‍ നടത്തിയത്. 16 വര്‍ഷങ്ങൾക്കിടെ 26 രാജ്യങ്ങളിലാണ് ഇരുവരും സഞ്ചരിച്ചത്. കടവന്ത്രയില്‍ ശ്രീ ബാലാജി കോഫി ഹൗസ് നടത്തി വരികയായിരുന്നു ദമ്പതികള്‍.

2007ലായിരുന്നു ആദ്യവിദേശയാത്ര. ഈജിപ്തിലേക്കായിരുന്നു ഇത്. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കടവന്ത്രയില്‍ ശ്രീ ബാലാജി കോഫി ഹൗസിന്റെ ചുമരുകള്‍ അലങ്കരിക്കാന്‍ ജപ്പാനില്‍ നിന്നുള്ള ചിത്രം ഉണ്ടാവില്ല. ജപ്പാന് എന്ന മോഹം ബാക്കിയാക്കി യാത്രാദമ്പതിമാരില് കെആര്‍ വിജയന് അന്തരിച്ചു, മോഹന തനിച്ചായി.
ചായക്കടയില്‍ നിന്നുള്ള വരുമാനത്തില്‍ മിച്ചം പിടിച്ചാണ് കടവന്ത്ര സ്വദേശി വിജയനും മോഹനയും രാജ്യാന്തര യാത്രകള്‍ നടത്തിയിരുന്നത്. ചായക്കടയിലെ വരുമാനത്തില്‍ നിന്ന് ചെറു വിഹിതം എല്ലാദിവസവും മാറ്റിവെച്ചായിരുന്നു ഇവരുടെ ലോക യാത്രകള്‍.
16 വര്‍ഷത്തിനിടെ 26 രാജ്യങ്ങള്‍ സന്ദര്‍ശിച്ച ദമ്പതിമാരുടെ ജീവിതകഥ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിദേശ യാത്രകളുടെ ചിത്രങ്ങള്‍ ശ്രീ ബാലാജി കോഫി ഹൗസിന്റെ ചുവരുകളെ അലങ്കരിച്ചിരുന്നു.
കെആര്‍ വിജയന് ആദരാഞ്ജലികള്‍. മോഹനയുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
Most Read: നാണക്കേട്, സങ്കടം; കാർഷിക നിയമം പിൻവലിച്ചതിന് എതിരെ കങ്കണ







































