നാണക്കേട്, സങ്കടം; കാർഷിക നിയമം പിൻവലിച്ചതിന് എതിരെ കങ്കണ

By Staff Reporter, Malabar News
Kangana-Ranaut
Ajwa Travels

മുംബൈ: വിവാദ കാർഷിക നിയമങ്ങൾ പ്രതിഷേധത്തിന് വഴങ്ങി പിൻവലിച്ച നടപടി നാണക്കേടായി പോയെന്ന് നടി കങ്കണ റണൗട്ട്. ഇൻസ്‌റ്റഗ്രം സ്‌റ്റോറിയിലൂടെയാണ് താരം തന്റെ രോഷം വ്യക്‌തമാക്കിയത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരല്ലാതെ തെരുവിലെ ജനങ്ങൾ നിയമം ഉണ്ടാക്കാൻ തുടങ്ങിയാൽ ഇതൊരു ‘ജിഹാദി’ രാജ്യമായി മാറും. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാഗ്രഹിച്ച എല്ലാവർക്കും അഭിനന്ദനങ്ങളെന്നും കങ്കണ കുറിച്ചു.

വിവാദമായ 3 കാർഷിക നിയമങ്ങളാണ് കേന്ദ്രസർക്കാർ പിൻവലിക്കാൻ ഒരുങ്ങുന്നത്. നിയമം നടപ്പിലാക്കി ഒരു വർഷമാകുന്നതിന് തൊട്ട് മുൻപാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. രാജ്യവ്യാപകമായി കർഷകർ സമരം തുടരുന്ന പശ്‌ചാലത്തിലാണ് നിർണായക തീരുമാനമെടുത്തത്. പഞ്ചാബ്, യുപി ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെയാണ് പ്രഖ്യാപനമെന്നതാണ് ശ്രദ്ധേയം.

Read Also: വിജയ് സേതുപതിയെ അടിക്കുന്നവർക്ക് പാരിതോഷികം; ഹിന്ദു മക്കൾ കച്ചി നേതാവിനെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE